ഏകാധിപതികളുടെ
ക്രൂരമുഖം
ഗീതാലയം ഗീതാകൃഷ്ണന്‍
മാതാപിതാക്കള്‍ നഷ്ടപ്പെട്ട് 12-ാം വയസ്സില്‍ അനാഥനായ ബൊകാസ. തന്റെ വീരനായകനായ നെപ്പോളിയനെപ്പോലെ ഭാവിയില്‍ ഒരു ചക്രവര്‍ത്തിയാകുമെന്ന് സ്വപ്നം കണ്ടിരുന്നവന്‍… എന്നാല്‍ അധികാരത്തിലേറിയപ്പോള്‍ കൊച്ചുകുട്ടികളെയടക്കം അതിക്രൂരമായി കൊലചെയ്യുന്നവനായി ബൊകാസ മാറി. ഭരണത്തിന്റെ ചുക്കാന്‍ പിടിക്കാനവസരം കിട്ടിയപ്പോള്‍ ക്രൂരനായി മാറിയ സ്റ്റാലിന്‍, യാതൊരു ദയയും കൂടാതെ ജനങ്ങളെ കൊന്ന ഹിറ്റ്‌ലര്‍, മുസ്സോളിനി, തന്നെ അധികാരത്തിലെത്തിക്കാന്‍ വലംകൈയായിനിന്നു പ്രവര്‍ത്തിച്ച അമ്മാവനെ വേട്ടപ്പട്ടികള്‍ക്കു മുന്നിലെറിഞ്ഞുകൊടുത്തു രസിച്ച ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍, ഇങ്ങനെ എ ഡി 1491 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ലോകമെമ്പാടും വിവിധ തലങ്ങളില്‍നിന്ന് ഭരണാധികാരികളായി ഉയര്‍ന്നുവന്നവരുടെ ജീവിതകഥകളാണ് ഈ കൃതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
Original price was: ₹299.00.₹269.00Current price is: ₹269.00.