“1959 മാർച്ച് മുതൽ 1959 ജൂലായ് വരെ ഇ എം എസ് എഴുതിയ കൃതികളും അക്കാലത്തെ നിയമസഭാ പ്രസംഗങ്ങളുമാണ് ഈ സഞ്ചികയുടെ ഉളളടക്കം. ‘ജനപിന്തുണ യുളളിടത്തോളംകാലം ഭരിക്കും’, ‘ഇന്ദിരാ ഗാന്ധിക്ക് മറു പടി’, ‘സ്കൂളടപ്പു പ്രക്ഷോഭത്തെ ഗവൺമെന്റ് എല്ലാ വിധത്തിലും നേരിടും’, ‘കേരളത്തിൽ മാത്രം ഒരു തിരഞ്ഞെടുപ്പ് സ്വീകാര്യമല്ല’, ‘ഉദ്യോഗസ്ഥന്മാരെ ഇളക്കി വിടുന്നത് രാഷ്ട്രീയ പ്രവർത്തനമാണോ?’ തുടങ്ങിയ കൃതികൾക്കു പുറമേ ‘മന്ത്രിസഭ രാജിവെക്കേണ്ടതായ സാഹചര്യം ഇപ്പോഴില്ല’, ‘കമീഷനുമായി ആലോചിക്കാതെ പിഎസ്‌സി ആസ്ഥാനം മാറ്റുകയില്ല’, ‘പ്രായപൂർത്തി വോട്ടവകാശം തന്നെ ആപത്താണത്രേ!’ തുടങ്ങിയ നിയമസഭാ പ്രസംഗങ്ങളും 1957 ൽ പ്രസിദ്ധീകരിച്ച ‘കേരള ഗവൺമെൻ്റ്: പ്രശ്‌ന ങ്ങളും പരിപാടികളും’ എന്ന കൃതിയുമാണ് ഈ സഞ്ചികയിലെ പ്രധാന കൃതികൾ.”
₹300.00Original price was: ₹300.00.₹270.00Current price is: ₹270.00.