1965-66 കാലത്ത് എഴുതിയ കൃതികളാണ് ഈ സഞ്ചികയുടെ ഉള്ളടക്കം. ഇതിനു മുമ്പുള്ള സഞ്ചികകളിൽ പല കാരണങ്ങളാൽ ചേർക്കാൻ കഴിയാതെപോയ ചില കൃതികളും ഈ സഞ്ചികയിൽ ഉൾപ്പെടുന്നു. ഏഴാം പാർട്ടി കോൺഗ്രസ്സ് അംഗീകരിച്ച പരിപാടി വിശദീ കരിച്ചുകൊണ്ട് ഇ എം എസ് 1966-ൽ എഴുതിയ “പാർട്ടി പരിപാടി: ഒരു വിശദീകരണം” എന്ന ലഘുലേഖയും അതേവർഷം തന്നെ ഇംഗ്ലീഷിൽ എഴുതിയ “കേരളത്തിൽ യഥാർ ഥത്തിൽ സംഭവിച്ചതെന്ത്?” എന്ന ലഘുലേഖയുമാണ് ഈ സഞ്ചികയിലെ പ്രധാന കൃതികൾ. സിപിഐ(എം) രൂപംകൊണ്ടതിനു ശേഷം അതും സിപിഐയും തമ്മിൽ നടന്ന ആശയ സംവാദത്തിൽ സിപിഐ(എം) നിലപാട് വിശദീകരിച്ചും സിപിഐ നിലപാടിനെ വിമർശിച്ചും എഴുതിയ ചില കൃതികളും ഈ സഞ്ചികയിലുണ്ട്.
₹300.00Original price was: ₹300.00.₹270.00Current price is: ₹270.00.