പ്രസംഗകലയെക്കുറിച്ച് ഒരുപാട് പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. പ്രസംഗം എന്ന കലയുടെ ചരിത്രവും സൗന്ദര്യശാസ്ത്രവും പറയുക എന്നതിലുപരി പ്രയോഗികതയിലൂന്നിയുള്ള പാഠങ്ങള്‍ അവതരിപ്പിക്കുന്നിടത്താണ് മികച്ച പ്രാസംഗികന്‍ കൂടിയായ അലക്‌സാണ്ടര്‍ ജേക്കബിന്റെ ഈ പുസ്തകം വ്യത്യസ്തമാവുന്നത്. പ്രസംഗിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും അനുസരിച്ച് നടത്തേണ്ട തയ്യാറെടുപ്പുകള്‍, പ്രസംഗത്തിനായുള്ള കുറിപ്പുകള്‍ തയ്യാറാക്കേണ്ടതെങ്ങനെ തുടങ്ങി വാക്ചാതിരി കുറഞ്ഞവരെപ്പോലും മികച്ച പ്രാസംഗികനാക്കിത്തീര്‍ക്കുന്ന ടെക്ക്‌നിക്കുകള്‍ ഈ പുസ്തകം പറഞ്ഞുതരും. വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളും നിര്‍ബന്ധമായും കൈയ്യില്‍ സൂക്ഷിക്കേണ്ട പുസ്തകം.
₹270.00Original price was: ₹270.00.₹243.00Current price is: ₹243.00.