Sale!
, ,

English Thettum Shariyum

Original price was: ₹290.00.Current price is: ₹260.00.

ഇംഗ്ലീഷ്
തെറ്റും ശരിയും

എ.കെ അബ്ദുല്‍ മജീദ്‌

ഇംഗ്ലീഷ്‌ ഭാഷാപഠനം ഭാഷാശാസ്‌ത്രത്തിലെ തന്നെ വളരെ വികസിച്ച ഒരു മേഖലയാണ്‌. ഒരു Lingua Franca എന്ന നിലക്ക്‌ വളര്‍ന്നും വികസിച്ചും നില്‍ക്കുന്ന ഇംഗ്ലീഷിന്റെ ശരിയായ ഉപയോഗം മലയാളി വായനക്കാര്‍ക്ക്‌ ലളിതമായി വിശദീകരിക്കുന്ന പുസ്‌തകത്തിന്റെ രണ്ടാം പതിപ്പാണിത്‌. പരിഭാഷകന്‍, ഗ്രന്ഥകാരന്‍, കോളമിസ്റ്റ്‌ എന്നതിലുപരി ഇംഗ്ലീഷ്‌ അദ്ധ്യാപകനുമായ എ. കെ. അബ്‌ദുള്‍ മജീദിന്റെ വാരാദ്യമാധ്യമത്തിലെ പംക്തിയുടെ സമാഹാരമാണ്‌ ഈ പുസ്‌തകം. ഇംഗ്ലീഷ്കാരല്ലാത്തവര്‍ ഇംഗ്ലീഷ്‌ ഉപയോഗിക്കുമ്പോള്‍ വരുത്തുന്ന ശരി/തെറ്റുകള്‍ അക്ഷരമാലാക്രമത്തില്‍ പ്രതിപാദിക്കുന്ന റഫറന്‍സ്‌ പുസ്‌തകമാണിത്‌. പൊതുവ്യാകരണ നിയമങ്ങളോ സ്‌ഖലിതങ്ങളോ വിശദീകരിക്കുന്നതിനു പകരം പദവ്യാകരണ(word grammar)ത്തിനാണ്‌ ഇതില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്‌. പദപ്രയോഗങ്ങളുടെ ശരിയും തെറ്റും അവതരിപ്പിച്ച ശേഷം എന്താണ്‌ തെറ്റ്‌ എന്ന്‌ ലളിതമായ മലയാളത്തില്‍ ഏറ്റവും പുതിയ വ്യാകരണ ഗ്രന്ഥങ്ങള്‍ അവലംബിച്ചു വിശദീകരിച്ചിരിക്കുന്നു.

Buy Now

Author: AK Abdul Majeed
Shipping: Free

Publishers

Shopping Cart
Scroll to Top