എണ്ണയുദ്ധങ്ങളുടെ
രാഷ്ട്രീയം
ആന്‍ഡി സ്‌റ്റേണ്‍
കൽക്കരിയെ പകരം വെച്ച് കൊണ്ട് എണ്ണ പടിഞ്ഞാറിന്റെ പ്രിയപ്പെട്ട ഇന്ധനമായതോടെ ലോകത്തെ രക്തരൂഷിത ഏറ്റുമുട്ടലുകളുടെ കാരണമായി അത് മാറി. രണ്ട് ലോകയുദ്ധങ്ങളിലും എണ്ണ പ്രധാനപ്പെട്ട ഘടകമായിരുന്നു. സൂയസ് പ്രധിസന്ധി, ഇറാൻ- ഇറാക്ക് യുദ്ധം, അംഗോളയിലെ ( ankola ) സംഘർഷം തുടങ്ങിയ അന്താരാഷ്ട്ര പ്രശ്നങ്ങളിലെല്ലാം എണ്ണകമ്പനികൾ ഗൂഡമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്. 2003ൽ അമേരിക്ക നടത്തിയ ഇറാക്ക് അധിനിവേശത്തിന്റെ പ്രധാന കാരണം എണ്ണയായിരുന്നു എന്ന് ഇപ്പോൾ എല്ലാവർക്കും വ്യക്തമായിരിക്കുന്നു . 1920 മുതൽ എണ്ണ വിതരണത്തിന്റെ അവകാശം കൈക്കലാക്കുവാൻ ഭരണകൂടങ്ങളും ബഹുരാഷ്ട്ര കുത്തകകളും സംഘടിപ്പിച്ച സംഘർഷങ്ങളുടെയും ഭീകരതയുടെയും അഴിമതിയുടെയും കഥകളിലേക്ക് ഈ പുസ്തകം നമ്മെ കൊണ്ടുപോകുന്നു.
Original price was: ₹345.00.₹310.00Current price is: ₹310.00.