എന്റെ
അച്ഛന്‍
സി. എസ്. അജയകുമാര്‍
ശ്രീ. സി.എസ്. അജയകുമാറിന് ‘എന്റെ അച്ഛന്‍’ എന്ന ഈ പുസ്തകം എഴുതാതിരിക്കാന്‍ കഴിയുമായിരുന്നില്ല. അച്ഛന്റെ ഓര്‍മ്മകളുടെ ഊഷ്മാവില്‍നിന്ന് ഈ എഴുത്തു കാരന്‍ ഒരു നിമിഷംപോലും വേറിടുന്നില്ല. അത്രയും പ്രഗാഢമാണ് ആ പിതാവ് മകനില്‍ ചെലുത്തിയ സൗമ്യ തീക്ഷ്ണ സ്വാധീനം. വിപുലമല്ലെങ്കിലും പതിനേഴു ലഘു ഖണ്ഡങ്ങളിലൂടെ വരച്ചിടുന്ന ഒരു ജീവിതത്തിന്റെ നഖ ചിത്രമാണിത്. ആ ചിത്രത്തില്‍ അവശ്യം വേണ്ട എല്ലാ വിശദാംശങ്ങളും ഉണ്ട്. തന്റെ ജീവിതത്തിനു അച്ഛന്‍ എന്ന സാന്നിധ്യം നല്‍കിയ വെയിലും വെള്ളവും വളവും എത്ര അമൂല്യമായിരുന്നു എന്ന് തിരിച്ചറിയുക യാണ് അജയകുമാര്‍.
അജയകുമാറിന്റെ ഭാഷ അകൃത്രിമവും ഹൃദയമുദ്രയു ള്ളതുമാണ്. അച്ഛനോടുള്ള അസ്തമിക്കാത്ത കൃതജ്ഞ തയാണ് ഈ കൃതിയുടെ ചാലകശക്തി. തങ്ങളുടെ പിതാ ക്കന്മാരെക്കുറിച്ച് കൃതജ്ഞതയും സ്‌നേഹവും നിറഞ്ഞ മനസ്സോടെ ഓര്‍മ്മിക്കാനും അല്പനേരം ആ സ്മരണക ളില്‍ അഭിരമിക്കാനും ഈ പുസ്തകം അനേകം വായന ക്കാരെ പ്രേരിപ്പിക്കും, വൈകാരിക വൈഭവത്താലും ഉദ്ദേ ശ്യശുദ്ധിയാലും അനുഗൃഹീതമാണ് ‘എന്റെ അച്ഛന്‍’ എന്ന ഈ സ്മൃതിസമര്‍പ്പണം. – കെ. ജയകുമാര്‍
Original price was: ₹175.00.₹158.00Current price is: ₹158.00.