ജനനംമുതല്ക്കേ സെറിബ്രല് പാള്സി എന്ന രോഗത്തിന് അടിമപ്പെട്ട ക്രിസ്റ്റി ബ്രൗണിന്റെ അനുഭവങ്ങള്. ശരീരത്തിന്റെ സ്വാഭാവിക ചലനങ്ങളെ തകിടംമറിക്കുന്ന രോഗത്തിന്റെ ക്രൗര്യത്തിനു കീഴ്പ്പെടാതെ പൊരുതാനുറച്ച ക്രിസ്റ്റിയുടെ ജീവിതം മാനവജനതയ്ക്ക് ആകമാനം പ്രചോദനം നല്കുന്നതാണ്. ഇടംകാല് മാത്രമാണ് ക്രിസ്റ്റിക്ക് തന്റെ ഇച്ഛാനുസരണം ചലിപ്പിക്കാന് സാധിച്ചിരുന്നത്. ഇടംകാലിന്റെ സഹായത്താല് ക്രിസ്റ്റി എഴുതാനും ചിത്രം വരയ്ക്കാനും ടൈപ്പ് ചെയ്യാനുംവരെ പഠിച്ചെടുത്തു. ഒടുങ്ങാത്ത നിശ്ചയദാര്ഢ്യത്തിന്റെ പ്രതീകമായി ലോകം ക്രിസ്റ്റിയെ കാണുന്നു. തന്റെ ജീവിതത്തിലെ സങ്കടങ്ങളുടെയും സന്തോഷങ്ങളുടെയും പ്രയത്നങ്ങളുടെയും കഥ ക്രിസ്റ്റി തന്റെ ഇടംകാലിന്റെ സഹായത്തോടെ വായനക്കാരുമായി പങ്കുവയ്ക്കുന്നു. വിവര്ത്തനം – റോബി അഗസ്റ്റിന് മുണ്ടയ്ക്കല്
Original price was: ₹160.00.₹144.00Current price is: ₹144.00.