Sale!
,

Ente Jeevitham

Original price was: ₹765.00.Current price is: ₹688.00.

എന്റെ ജീവിതം |

അഡ്വ. ജി. ജനാര്‍ദ്ദനക്കുറുപ്പ്

ജി. ജനാര്‍ദ്ദനക്കുറുപ്പിനെ ഓര്‍മിക്കുമ്പോള്‍ സ്മരണയില്‍ തെളിയുന്ന മുഖം ‘നിങ്ങ ളെന്നെ കമ്മ്യൂണിസ്റ്റാക്കി’യിലെ വലിയവീട്ടില്‍ കേശവന്‍ നായര്‍ എന്ന ഉഗ്രപ്രതാപി യായ ജന്മിയുടേതാണ്. കുറുപ്പിന്റെ ആത്മകഥയെന്നാല്‍ അതു തിരുവിതാംകൂറിന്റെ കഴിഞ്ഞ ഏതാനും ദശകങ്ങളുടെ പുരോഗമന രാഷ്ട്രീയ സാമൂഹ്യ- സാംസ്‌കാ രികചരിത്രം കൂടിയാണ്.

അന്നുതൊട്ടിന്നോളം പോരാട്ടത്തിന്റെ പാതയില്‍ ഉറച്ചുനിന്ന കരുത്ത നായ ഈ എണ്‍പ തുകാരന്റെ ജീവിതം പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം നിഷ്‌കളങ്ക സാമൂ ഹപ്രവര്‍ത്തനത്തിനുള്ള ഒരു മാര്‍ഗരേഖയും കൈപ്പുസ്തകവുമാണ്.

നാല്‍പതുകളുടെ അവസാനപാദങ്ങളിലും അന്‍പതുകളുടെ ആദ്യപാദങ്ങളിലും തിരു വിതാംകൂര്‍ മേഖലയില്‍ ഇടതുപക്ഷപ്രസ്ഥാനം പൊതുവെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രത്യേകിച്ചും നേരിടേണ്ടിവന്ന വിഷമതകളെ അഡ്വക്കേറ്റ് ജനാര്‍ദ്ദനക്കുറുപ്പ് ഹൃദയ സ്പര്‍ശിയായി വിവരിച്ചിരിക്കുന്നു. – വി.എസ്. അച്യുതാനന്ദന്‍

കോടതിമുറികളില്‍ നിയമത്തിന്റെ തലനാരിഴകീറി വാദിക്കുന്ന പ്രഗത്ഭനായ അഭിഭാ ഷകനാണ് പുതിയ തലമുറയ്ക്ക് ജനാര്‍ദ്ദനക്കുറുപ്പ്. അല്പം കൂടി പിന്നോട്ടുപോയാല്‍ കേരളത്തിന്റെ രംഗവേദികളിലും രാഷ്ട്രീയഭൂപടത്തിലും പരിവര്‍ത്തനം സൃഷ്ടിച്ച നാട കസമിതിയായ കെ.പി.എ.സിയുടെ സ്ഥാപകനായ ജനാര്‍ദ്ദനക്കുറുപ്പിനെ അറിയാം. എതിര്‍പ്പുകള്‍ നേരിട്ട് കെ.പി.എ.സി. നാടകങ്ങള്‍ അരങ്ങില്‍ അവതരിപ്പിച്ചു നന്നായി പാട്ടുപാടുന്ന അഭിനേതാവായ ജനാര്‍ദ്ദനക്കുറുപ്പിനെ പരിചയമുള്ള വേറൊരു തലമു റയും ജീവിച്ചിരിപ്പുണ്ട് വീണ്ടും പിറകോട്ടുപോയാല്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കുകൊണ്ട് ജീവന്‍ ത്യജിക്കാന്‍ തയ്യാറായി നടന്ന ഒരു വിപ്ലവകാരിയുടെ പ്രക്ഷുബ്ധമായ കാലം തെളിഞ്ഞുവരും ജാതിയമായ ആഢ്യത്വവും തികഞ്ഞ ജന്മിത്വവുംകൊണ്ട് അനു ഹിതമായ തറവാട്ടില്‍നിന്ന് ഇന്നത്തെ ജനാര്‍ദ്ദനക്കുറുപ്പിലേയ്ക്കുള്ള യാത്ര ക്ലേശനിര്‍ഭ രമായ ഒരുപാട് അനുഭവങ്ങളുടെ കഥയാണ്. അത് തിരുവിതാംകൂറിന്റെ രാഷ്ട്രീയ പരിണാമത്തിന്റെ കൂടി കഥയാണ് – എം.വി.ബെന്നി

Compare

Adv. G Janardhanakurppu
Shipping: Free

Publishers

Shopping Cart
Scroll to Top