എന്റെ കടിഞ്ഞൂല്‍
പ്രണയ
കഥനങ്ങള്‍
വിജിഷ വിജയന്‍
പെണ്‍ജന്മത്തിന്റെ തൃകാലങ്ങളിലാണ് ഈ ഓര്‍മ്മകള്‍ നൃത്തം വെക്കുന്നത്. വായനക്കാര്‍ക്ക് ഒത്തുചേരാനുള്ള ഇടങ്ങള്‍ തുറന്നു വെക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ നന്മ. ‘നമുക്ക് ഏറെ പരിചിതരായ മനുഷ്യരും മനുഷ്യപ്പറ്റും’ എന്നാകും ഈ കഥനങ്ങളുടെ ഉപവാക്യം. ഭാഷ അനുഭവ ങ്ങളുമായി ചേരുമ്പോള്‍ കല ഉണ്ടാകുന്നു എന്ന് ഒരിക്കല്‍ക്കൂടി ഇവിടെ സ്ഥാപിക്കപ്പെടുന്നു.
കത്തിക്കുത്ത് റാത്തീബും, മിഠായിത്തെരുവിലെ കൈനോട്ടക്കാരനും, മൊട്ടാജിയും, ഡ്രൈവിങ് ലൈസന്‍സും, എലിയറ്റും ചേര്‍ന്ന് വ്യത്യസ്തവും വിവിധവുമായ ഒരു ഓര്‍മ്മപുസ്തകം. വിജിഷ വിജയന്‍ എന്ന കവി ഓര്‍മ്മകള്‍ എഴുതുമ്പോള്‍ കഥാകാരിയാവുന്നു. ഓര്‍മ്മപറച്ചില്‍ പെരുകിയ ഇക്കാലത്ത് ഈ കടിഞ്ഞൂല്‍ പ്രണയകഥനങ്ങളെ തൊടാതിരിക്കാന്‍ നിങ്ങള്‍ക്കാവില്ല എന്ന് ഉറപ്പ് തരുന്നു. -വി.ആര്‍. സുധീഷ്
Original price was: ₹190.00.₹170.00Current price is: ₹170.00.