”എന്നെ സ്‌നേഹിച്ച, എന്നെ രാഷ്ട്രീയത്തില്‍ കൈപിടിച്ചുയര്‍ത്തിയ, വശ്യമായി ചിരിക്കുകയും ചെറുതായി കണ്ണിറുക്കുകയും ചെയ്യുന്ന” കരുണാകരനെപ്പറ്റിയുള്ള ശ്രദ്ധേയമായ ഒരു ഓര്‍മ്മ പുസ്തകം.
”എല്ലാ രാഷ്ട്രീയക്കാര്‍ക്കും തോമസിന്റെ ശുദ്ധ ഹാസ്യവും വാക്പ്രയോഗങ്ങളും രുചിക്കണമെന്നില്ല. ഇക്കാരണത്താലാണ് നമ്മുടെ രാജ്യത്തു പാരായണയോഗ്യമായ കൃതികളുണ്ടാവാത്തത്. അതുകൊണ്ടു തന്നെയാണ് ഇത്തരം കൃതികളെ നാം കൈ നീട്ടി സ്വീകരിക്കേണ്ടതും.” – ടി.വി.ആര്‍. ഷേണായി
”എന്തു കുറ്റങ്ങള്‍ ചികഞ്ഞെടുക്കാന്‍ കഴിഞ്ഞാലും അതിനെയെല്ലാം അതിജീവിക്കുന്ന വലിയ നേട്ടങ്ങള്‍ സമ്മാനിക്കാന്‍ കഴിഞ്ഞ ഒരു നേതാവോ ഭരണാധികാരിയോ എന്ന പദവിയായിരിക്കും കേരളത്തിന്റെ ചരിത്രത്തില്‍ കെ. കരുണാകരന് ഉണ്ടായിരിക്കുക എന്ന കാര്യത്തില്‍ എനിക്ക് സംശയലേശമില്ല.” – കെ.എം. റോയ്
Original price was: ₹110.00.₹99.00Current price is: ₹99.00.