എന്റെ
സത്യാന്വേഷണ
പരീക്ഷകള്‍
എം.കെ ഗാന്ധി
പരിഭാഷ:കെ. മാധവനാര്‍
അവതാരിക: സുകുമാര്‍ അഴീക്കോട്
ഇങ്ങനെയൊരു മനുഷ്യന്‍ ലോകത്ത് ജീവിച്ചിരുന്നുവെന്ന് വരുംതലമുറ വിശ്വസിക്കില്ല എന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ വിശേഷിപ്പിച്ച നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആത്മകഥയുടെ മലയാളപരിഭാഷ. ഗാന്ധിജിയുടെ ആത്മകഥയുടെ മലയാളത്തില്‍ ആദ്യത്തെ പരിഭാഷ കൂടിയാണിത്.
ഓരോ ഭാരതീയനും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.
കൈയുംകണക്കുമില്ലാത്തത്ര, എഴുതിക്കൂട്ടുകയും പറഞ്ഞുനടക്കുകയും ചെയ്ത അപൂര്‍വമഹത്ത്വമാര്‍ന്ന ആശയസംവേദകനാണ് ഗാന്ധിജി. ഗാന്ധിജിയുടെ രചനകള്‍ക്കിടയില്‍ ഏറ്റവും മികവാര്‍ന്നതും വലുതും ഏതാണെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ- ഗാന്ധിജിയുടെ ആത്മകഥ. ഗുജറാത്തിഭാഷയില്‍ സത്യ കേ ഗോഥ് എന്നാണ് സ്വന്തം ജീവചരിത്രത്തിന് ഗാന്ധിജി കൊടുത്ത പേര്. ഇംഗ്ലീഷില്‍ ‘ഓട്ടോബയോഗ്രഫി’ എന്ന് എടുത്തുപറഞ്ഞിരിക്കുന്നു. അതിന്റെ വിശദീകരണമായിട്ടാണ് ‘എന്റെ സത്യാന്വേഷണപരീക്ഷണങ്ങളുടെ കഥ’ എന്ന ഉപസംജ്ഞ നല്കിക്കാണുന്നത്.
മഹാത്മാവിന്റെ ആത്മകഥ നേരത്തേ ഗുജറാത്തിയിലും ഇംഗ്ലീഷിലും വന്നിട്ടുണ്ടെങ്കിലും മലയാളത്തില്‍ അത് എത്തുവാന്‍ 1955 വരെ നാം കാത്തിരിക്കേണ്ടിവന്നു. ഹിന്ദ് സ്വരാജ് തുടങ്ങി ചുരുക്കം കൃതികള്‍ ഇതിനുമുമ്പ് ലഭ്യമായിരുന്നെങ്കിലും ഗാന്ധിജിയിലേക്ക് കേരളീയരുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വളരെ സഹായിച്ചത് കെ. മാധവനാര്‍ തര്‍ജമ ചെയ്ത് ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ച എന്റെ സത്യാന്വേഷണപരീക്ഷകള്‍ എന്ന വിവര്‍ത്തനമാണ്.- അവതാരികയില്‍ സുകുമാര്‍ അഴീക്കോട്
Original price was: ₹450.00.₹405.00Current price is: ₹405.00.