എന്തിനാ
മലയാളം
പഠിക്കുന്നത്?
എം.ന്‍ കാരശ്ശേരി
നമ്മുടെ മാതൃഭാഷ പല ഭാഗത്തുനിന്ന് പലവിധമായ വെല്ലുവിളികള്‍ നേരിടുന്ന ഇന്നത്തെ സാഹചര്യത്തില്‍ അത്യാവശ്യമുള്ള ഗ്രന്ഥമാണിത്. മലയാളപഠനത്തിന്റെ പ്രസക്തിയും പ്രാധാന്യവും എടുത്തുപറയുന്ന പഠനങ്ങളുടെ ഈ സമാഹാരം ഭാഷയില്‍ കൗതുകം വളര്‍ത്തുന്ന നിരീക്ഷണങ്ങളാലും നിഗമനങ്ങളാലും സമ്പന്നമാണ്. എഴുത്തുകാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എന്നപോലെ സാധാരണക്കാര്‍ക്കും വായിച്ചു രസിക്കാന്‍ പറ്റിയ മട്ടില്‍ തെളിമലയാളത്തിലുള്ള പ്രതിപാദനം.
ഡോ. എം. ലീലാവതിയുടെ അവതാരിക സമാപിക്കുന്നത് ഈ ആശംസയോടെയാണ്: ”മതത്തിലായാലും ഭാഷയിലായാലും മായം ചേരാത്ത സുബോധത്തിന്റെ നിതാന്തജാഗ്രതയോടുകൂടിയ ‘കാവല്‍’ നിര്‍വ്വഹിച്ചുപോരുന്ന കാരശ്ശേരിയുടെ വംശം വളരട്ടെ’
Original price was: ₹200.00.₹175.00Current price is: ₹175.00.