നൈജീരിയൻ എഴുത്തുകാരി ചിമമാൻഡ എൻ ഗോസി അദീച്ചി സുഹൃത്തിന്റെ മകളെ ഫെമിനിസ്റ്റായി വളർത്താൻ തയ്യാറാക്കി നൽകിയ പതിനഞ്ച് നിർദ്ദേശങ്ങൾ. പെൺകുട്ടി ആയിപ്പോയി എന്നതിന്റെ കാരണ ത്താൽ സ്വപ്നം കാണുന്നതിൽനിന്ന് പിന്നാട്ടു പോകാതിരിക്കാൻ, വ്യക്തി എന്ന നിലയിൽ എവി ടെയും തന്റേതായ ഇടം സ്ഥാപിച്ചെടുക്കാൻ, ചോദ്യങ്ങൾ ചോദിക്കാനും അഭിപ്രായങ്ങൾ പറയാനുമുള്ള ധീരത യിലേക്ക് ഉയരാൻ, ജീവിതവിജയത്തിനു ബാഹ്യരൂപവും സൗന്ദ ര്യവും പ്രധാന ഘടകമല്ലെന്ന് പഠിപ്പിക്കാൻ. വിവാഹം എന്ന ലക്ഷ്യ ത്തെ മാത്രം ലാക്കാക്കി അല്ല പെൺകുട്ടികൾ വളരേണ്ടത് എന്നറി യാൻ, പെണ്മയെ സംബന്ധിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ധാരണകളെ മറികടക്കാൻ, ആൺകുട്ടിയാണ് എന്നതിനാൽ (പ്രത്യേക പരിഗണനകളും ഇളവുകളും ഇല്ലെന്നും വീടിനുളളിൽ അവനും തുല്യമായ ചുമതലാബോധം ഉണ്ടെന്നും ഒക്കെ തെളിമ യോടെ പറഞ്ഞുകൊടുക്കാൻ ഈ പുസ്തകം സഹായിക്കും. സ്ര്തീകളെ. പ്രത്യേകിച്ച് അമ്മമാരെയാണ് ഇത് അഭിസംബോധന ചെയ്യുന്നതെങ്കിലും താൻ ഇതുവരെ ജീവിച്ചുവന്ന ജീവിതക്രമ ത്തിന്റെ പൊള്ളത്തരം മനസ്സിലാക്കുന്നതിൽ പുരുഷ നെയും സഹായിക്കുന്ന ഗ്രന്ഥമാണിത്. – ബെന്യാമിൻ
₹120.00Original price was: ₹120.00.₹108.00Current price is: ₹108.00.