എഴിലരസി
അഞ്ജു സജിത്ത്
വീട്ടമ്മയായ ഹിമ എരിസനംപെട്ടിയിലെ എഴിലാസി യാകുന്നത് എന്തിനാണെന്ന ആകാംക്ഷ കൊണ്ടെത്തിക്കുന്നത് സാഗസി എന്ന ചികിത്സാമാര്‍ഗത്തിലേക്കാണ്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് ഗര്‍ദ്ധാരണത്തിനും പ്രസവത്തിനുമായി ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കേണ്ടി വന്ന റഹീമ അതിലൂടെ മക്കളുടെ ഭാവി സുരക്ഷിതമാകുമെന്ന് കരുതുന്നു. ആ പ്രതീക്ഷകള്‍ പിന്നീട് ദുരന്തത്തില്‍ കലാശിക്കുമ്പോഴും ജീവിക്കാന്‍ ധൈര്യപ്പെടുന്ന കഥാപാത്രങ്ങളായി ഹിമയും ഷംനയും പരുവപ്പെടുന്നുണ്ട്. വാടകഗര്‍ഭപാത്രത്തിന്റെ സങ്കീര്‍ണതകള്‍ അവതരിപ്പിക്കുന്നതിനൊപ്പം ലവ് ജിഹാദിന്റെ ചര്‍ച്ചകള്‍ക്ക് വേദിയാകുന്ന ടി വി ചാനലുകളും നോവലില്‍ കാണാം. പറിച്ചുനടലുകളും നിലനില്‍പ്പുകളും കരുത്തേകുന്ന കഥാപരിസരം.
Original price was: ₹170.00.₹145.00Current price is: ₹145.00.