കഴിഞ്ഞ മൂന്നു ദശാബ്ദം കേരളീയചിന്താമണ്ഡലം സ്വരൂപിച്ച സാംസ്‌കാരികാവബോധങ്ങൾ പലതും ഉണ്ണിക്കൃഷ്ണൻ ബി, ഈ സമാഹാരത്തിൽ കണിശമായി വിമർശവിധേയമാക്കുന്നു. പാഠത്തിന്റെ അർത്ഥത്തെ മാത്രമല്ല, അർത്ഥോത്പാദനത്തിന്റെ ഉപാധികളെത്തന്നെ അസ്ഥിരമാക്കുന്ന വായനയുടെ ക്രീഡാപരത ചിന്തയുടെ ധൈഷണിക വ്യവഹാരത്തെ നിർണയിക്കുന്നുണ്ട്. കുമാരനാശാൻ, രാജലക്ഷ്മി, ഒ.വി. വിജയൻ എന്നിവരുടെ രചനകൾ ആസ്പദമാക്കിയുള്ള വായനകളാവട്ടെ പ്രൗഢവും അതിലേറെ മൗലികവുമാണ്. ആധുനിക വിഷയിയുടെ അഴിയലും ദ്വന്ദ്വങ്ങളുടെ കലരലും സിദ്ധാന്തങ്ങളോടുള്ള വിമർശനാത്മക സമീപനവും സമകാലികതയോടുള്ള ആഭിമുഖ്യവും അരാഷ്ട്രീയതയുടെ നിരാസവും സാധ്യമാകുന്ന വിചാരരീതികളാണ് ഈ വായനകളുടെ രാഷ്ട്രീയത്തിന്റെ ധ്വനനശേഷി വർദ്ധിപ്പിക്കുന്നത്.
₹399.00Original price was: ₹399.00.₹359.00Current price is: ₹359.00.