എഴുത്തുമേശയിലെ
കുഞ്ഞുറുമ്പുകള്‍
ബെന്യാമിന്‍
പുരസ്‌കാരങ്ങളെക്കാള്‍ വായനക്കാരുടെ സ്‌നേഹാദരങ്ങള്‍ക്ക് വില മതിക്കുന്ന ഒരെഴുത്തുകാരന്‍ ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും നഷ്ടപ്പെടലുകളെക്കുറിച്ചുമുള്ള മധുരിക്കുകയും വിഹ്വലപെടുത്തുകയും ചെയ്യുന്ന ഓര്‍മകള്‍ക്ക് മുമ്പില്‍ നിന്ന് തന്റെ നിയോഗമായ എഴുത്തു ജീവിതം എന്തുമാത്രം സാര്‍ത്ഥകമായി എന്നു വിലയിരുത്തുകയാണിവിടെ. ഉറുമ്പും പട്ടിയും തുടങ്ങി സര്‍വചരാചരങ്ങളും ഇതിനിടയില്‍ എഴുത്തുകാരന്റെ തൂലികയ്ക്കു വിഷയീഭവിക്കുന്നു. വാചാടോപമില്ലാത്ത ലളിതമായ ശൈലി വായനയെ ആയാസരഹിതമാക്കുന്നു. അതുതന്നെയാണ് ഈ ഗ്രന്ഥത്തിന്റെ മേന്മയും.
Original price was: ₹150.00.₹130.00Current price is: ₹130.00.