ഫാക്ടറി
ബി.വി. ജോസ് മണലൂര്‍
‘ഫാക്ടറി’ എന്നത് തൊഴിലാളിയുടെ കുടുംബങ്ങളുടെ, സമൂഹത്തിന്റെ, രാജ്യത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവുമായ ജീവിതത്തിന്റെ പല തലങ്ങളുള്ള പേരാണ്. ഫാക്ടറിയില്‍ പണിയെടുക്കുന്ന തൊഴിലാളിയും ഫാക്ടറിയെ നിയന്ത്രിക്കുന്ന മുതലാളിയും ഇതുകൊണ്ടു ഉപജീവനം നടത്തുന്ന ജനതയും ഒരു ദിവസം പ്രതിസന്ധിയിലായാല്‍ എന്തു സംഭവിക്കുന്നുവെന്ന് തന്റെ അനുഭവസാക്ഷ്യത്തിലൂടെ വരച്ചുകാട്ടുന്ന നോവലാണ് ഫാക്ടറി. ഇത് ലോകമെമ്പാടുമുള്ള മനുഷ്യന്റെ യൂണിവേഴ്സലായ പ്രമേയമാണ്, പ്രശ്നങ്ങളാണ്. വളരെ ആസ്വാദ്യകരമായ രീതിയില്‍ ഇതിലെ സംഭവപരമ്പരകള്‍, സംഘര്‍ഷങ്ങള്‍, കുടുംബജീവിത പ്രശ്നങ്ങള്‍ വരച്ചിടുന്ന ഈ കൃതി ആധുനിക മനുഷ്യന്റെ ജീവിതരീതിയുടെ വിവിധ മുഖങ്ങളും തുറന്നു കാട്ടുന്നു.
Original price was: ₹375.00.₹338.00Current price is: ₹338.00.