ഫലസ്തീനും
പാശ്ചാത്യമാധ്യമങ്ങളും
എന്‍.എം ഹുസൈന്‍
മധ്യപൌരസ്ത്യ ദേശത്തെ സംഘര്‍ഷഭരിതമാക്കാന്‍ സാമ്രാജ്യശക്തിയും സയണിസ്‌റുകളും അവിശുദ്ധമായി കൂട്ടുകൂടിയതിന്റെ ഫലമായിരുന്നു ഇസ്രായേല്‍. അതിന് ജൂതമതവുമായോ അവരുടെ മാതൃദേശ സങ്കല്‍പവുമായോ ഒരു ബന്ധവുമില്ല. അര നൂറ്റാണ്ടിലേറെക്കാലമായി തുടരുന്ന സയണിസ്‌റ് ഭീകരതക്കെതിരെയുള്ള ഫലസ്തീനികളുടെ സ്വാതന്ത്യ്രസമരം പാശ്ചാത്യന്‍ മാധ്യമങ്ങളില്‍ ‘ഭീകരത’യായി ചിത്രീകരിക്കപ്പെടുന്നു. അധിനിവേശങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പുകളെ യന്ത്രത്തോക്കുകളും ടാങ്കുകളും യുറേനിയം ആയുധങ്ങളും ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന ഇസ്രായേലാകട്ടെ മനുഷ്യാവകാശത്തിന്റെയും സമാധാനത്തിന്റെയും ‘സംരക്ഷ’കനുമാണ്. ന്യൂയോര്‍ക്ക ടൈംസ്, വാഷിംഗ്ടന്‍ പോസ്‌റ്. എന്‍.പി.ആര്‍ പോലുള്ള പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ മധ്യപൌരസ്ത്യ സംഘര്‍ഷങ്ങളെ കൈകാര്യം ചെയ്തതിലെ കൊടിയ കാപട്യം തുറന്നുകാട്ടുന്ന കൃതിയാണിത്. മുഖ്യധാരാ മാധ്യമപണ്ഡിതന്മാരുടെ ഹൃദയശൂന്യമായ സാമ്രാജ്യസേവയുടെ ആഴവും പരപ്പും ഇത് അനാവരണം ചെയ്യുന്നു. ജര്‍മന്‍ നാസികളും സയണിസ്‌റുകളും തമ്മിലുണ്ടായിരുന്ന ഞെട്ടിപ്പിക്കുന്ന രഹസ്യബാന്ധവങ്ങള്‍ വെളിപ്പെടുത്തുന്ന അധ്യായവും ഇതിലുണ്ട്. ഒ.വി. വിജയനെപ്പോലുള്ള ‘ബുദ്ധിജീവികള്‍’ പോലും സയണിസ്‌റ് തന്ത്രങ്ങളെ ന്യായീകരിക്കുന്ന ദയനീയാവസ്ഥയം ഈ കൃതി വ്യക്തമാക്കുന്നു.
₹35.00