ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും പ്രസിദ്ധമായ ഈ ഇറോട്ടിക് കൃതി, സുഖം തേടിയുള്ള ഒരു പെണ്ണിൻറ്റെ അന്വഷണമാണ്. അന്തമില്ലാത്ത വിമർശനങ്ങൾ ആണ് പ്രസിദ്ധീകരിച്ച കാലത്ത് എഴുത്തുകാരനു നേരിടേണ്ടിവന്നത്. അശ്ലീതയുടെ പര്യായമായിട്ട്ടായിരുന്നു പതിനെട്ടാം നൂറ്റാണ്ടിലെ യാഥാസ്ഥിക സമൂഹം ഫാനി ഹില്ലിനെ കണ്ടത്. മതത്തിനു നേരെയുള്ള തുറന്ന അപമാനം എന്ന് അന്നത്തെ ലണ്ടൻ ബിഷപ്പ് പ്രഖ്യാപിച്ചു.ഉത്തേജനം മാത്രം തരുന്ന ലൈംഗിക പുസ്തകം എന്നാണു ജെയിംസ് ബോസ്‌വെൽ വിശേഷിപ്പിച്ചത്.എന്നാൽ പ്രസിദ്ദീകരിച് രണ്ടരനൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും പുതിയ പതിപ്പുകളും പരിഭാഷകളും വന്നുകൊണ്ടേയിരിക്കുന്നു എന്നത് നോവലിൻറ്റെ മികച്ച സാഹിത്യമൂല്യം ഒന്നുകൊണ്ടുമാത്രമാണ്. അജ്ഞതയായ ഒരു സ്ത്രീക് ഫാനി ഹിൽ സാഹിത്യത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ്.”സത്യം മാത്രമാണ്പറയുന്നത്, പരിപൂർണവും നഗ്നവുമായ സത്യം! സത്യത്തെ പട്ടിൽപൊതിഞ്ഞു മയപ്പെടുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ശ്ലീലാശ്ലീലങ്ങളുടെ അതിർവരമ്പുകളെകുറിച് വ്യാകുലപ്പെടാതെ സംഭവങ്ങളെ യഥാർത്ഥമായി ആവിഷ്കരിക്കുകയാണ് ഞാൻ.”
Original price was: ₹210.00.₹179.00Current price is: ₹179.00.