ഇസ്‌ലാം
നിയമ സംഹിത
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം
ഇസ്ലാമിക ശാസ്ത്ര രംഗത്ത് വിശ്വോത്തരങ്ങളായ രചനകള്‍ ധാരാളമുണ്ട്. ഈ രചനകള്‍ക്കി ടയില്‍ ‘ഫത്ഹുല്‍ മുഈന്‍ അതുല്യമാണ്. സമഗ്രമായ പ്രതിപാദനം, എന്നാല്‍ അസാമാന്യമായ കൈയാ തൂക്കം; ”ഫത്ഹുല്‍ മുഈനിനെ വൈജ്ഞാനിക ലോകത്ത് പ്രിയപ്പെട്ടതാക്കിയത് ഈ സവിശേഷത യാണ്. ഇസ്ലാമിക ശരീഅത്തിന്റെ കടഞ്ഞെടുത്ത സത്താണത്. സമുദ്ര സമാനം പരന്നുകിടക്കുന്ന നിയമ സംഹിതയെ ഐന്ദ്രജാലികമെന്നോണം ചെപ്പിലൊതുക്കിയ ഈ സവിശേഷ രചന സ ദ്ദീന്‍ മഖ്ദൂം(റ)നെ ചിരഞ്ജീവിയാക്കിയതില്‍ ഒട്ടും അത്ഭുതമില്ല. പ്രതിയുടെ മഹാസാഗരമായ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം(റ) ആ ചന്ദ്രതാരം സ്മരിക്കപ്പെടാന്‍ ഇതൊന്നുമതി
ഇസ്ലാമിക കര്‍മശാസ്ത്ര ശാഖയെ അടുത്തറിയാന്‍ ആഗ്രഹിക്കുന്ന ആരും ആദ്യം കയ്യിലെടു ക്കുക. ഫത്ഹുല്‍ മുഈന്‍’ ആണ്. പൂങ്കാവനവും അതു തന്നെയാണ് ചെയ്തത്. മറ്റൊരു പകരം ഇല്ല എന്നതു തന്നെ കാരണം. മലയാളത്തില്‍ ഇതിനകം ഒന്നിലേറെ ഭാഷാന്തരം ‘ഫത്ഹുല്‍ മുഈനിന് ഉണ്ടായിട്ടുണ്ട്. ഇനിയുമൊന്ന് ഉണ്ടാകുന്നതിന് അതൊന്നും തടസ്സമേ അല്ല. ഈ വിശ്വോത്തര കൃതി ഇനിയും ഭാഷകളും ഭൂഖണ്ഡങ്ങളും തരണം ചെയ്യും. ലോക ക്ലാസിക്കുകളുടെയെല്ലാം ചരിത്രം അതാണ്.
Original price was: ₹980.00.₹882.00Current price is: ₹882.00.