പ്രണയിക്കിമ്പോഴും ആന്തരികമായി രണ്ട് സംസ്കാരങ്ങള്‍ തമ്മില്‍ നടക്കുന്ന മാനസിക സംഘര്‍ഷം അതിമനോഹരമായി നോവലില്‍ ഇഴ ചേര്‍ത്തിരിക്കുന്നു സ്ത്രീമനസ്സും അവളുടെ ഗര്‍ഭപാത്രവുമെല്ലാം അടക്കിവാഴുന്ന പ്രജാപതിയായ പുരുഷനെ സ്നേഹിക്കുകയും ഒരേ സമയം അവനില്‍ നിന്ന് മോചനം പ്രഖ്യാപിക്കുകയും ചെയ്യുന്ന വ്യക്തിത്വമാര്‍ന്ന കഥാപാത്രത്തെ തസ് ലീമ അനായാസം വരച്ചു ചേര്‍ത്തിരിക്കുന്നു. തസ് ലീമയുടെ മറ്റു കൃതികളിലെന്നപോലെ ഫ്രഞ്ച് ലവറിലും സ്ത്രീയുടെ സ്വാതന്ത്ര്യപ്രഖ്യാപനം തന്നെയാണ് കേന്ദ്രപ്രമേയം