രണ്ട് വ്യത്യസ്ത മേഖലകളിലെ പുകള്‍പെറ്റവര്‍ തമ്മിലുള്ള സംഭാഷണം.ഈ സംഭാഷണം യാത്രയും വിസ്തൃതമായ വായനാനുഭവങ്ങളും ആഴത്തിലുള്ള സാംസ്‌കാരിക വിനിമയവും നിറഞ്ഞതാണ്.അതു തന്നെയാണ് ഈ പുസ്തകത്തിന്റെ കാതല്‍.അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമാരംഗത്ത് വിശ്വവിസ്മയ സാന്നിദ്ധ്യമാകുമ്പോള്‍ എം.എ. ബേബി രാഷ്ട്രീയവും സാംസ്‌കാരികവുമായമാനങ്ങളിലൂടെ യാത്ര ചെയ്യുന്ന മറ്റൊരു അവിസ്മരണീയ സാന്നിദ്ധ്യവുമായി മാറുന്നു. ഇവര്‍ തമ്മിലുള്ള സംഭാഷണം മാനങ്ങള്‍ തേടുന്ന അനുഭവമായിത്തീരുന്നു. പൗലോ കൊയ്‌ലോയും ബ്രഹ്തും മാര്‍ക്കേസും മാത്രമല്ല, കേളുചരണ്‍ മഹാപത്രയും മറ്റനേകം വിശ്വപ്രസിദ്ധരായ കലാവ്യക്തിത്വങ്ങളും ഈ ഭാഷണത്തില്‍ കടന്നുവരുന്നു. താളുകളില്‍ ഒതുങ്ങാത്ത വലിയ അനുഭവലോകമായിത്തീരുന്ന ഈ പുസ്തകത്തെ അവിസ്മരണീയമാക്കിയത് ശെല്‍വരാജ് എന്ന മറ്റൊരു പുകള്‍പെറ്റ പത്രപ്രവര്‍ത്തകനാണ്.
Original price was: ₹85.00.₹80.00Current price is: ₹80.00.