ഗ
ന്ധ
ര്‍
വ്വന്‍
വി.ആര്‍ സുധീഷ്
വായനാസുഖം ഒരു കുറ്റമാണെങ്കില്‍ സുധീഷ് ഒരു കൊടുംകുറ്റവാളിയാണ്. കള്ളനാട്യങ്ങള്‍ കഥകളുടെ സമ്പത്തായി കണക്കാക്കിയാല്‍ സുധീഷ് പരമദരിദ്രനാണ്. വെയിലിന്റെ തങ്കനാണയങ്ങളായി ഭാഷയുടെ ഉള്‍ത്തളങ്ങളില്‍ വീണു പ്രകാശിച്ച ഈ കഥകള്‍ കുസൃതിക്കുട്ടികളായി എനിക്കു ചുറ്റും ഓടിക്കളിച്ചു. ചിന്തിക്കാന്‍ മാത്രമല്ല രസിക്കാനുംകൂടിയുള്ളതല്ലേ കഥകള്‍, എന്നു ചോദിച്ചു. കൊത്തങ്കല്ലാടുകയും ഓടിത്തൊടുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. അവരുടെ വള്ളിനിക്കറിന്റെയും പെറ്റിക്കോട്ടിന്റെയും നീലകളും വെളുപ്പുകളും ഇളകിപ്പറന്നു. മണ്ണു പറ്റിയ കുപ്പായച്ചന്തം വെളിച്ചം തട്ടി മിനുങ്ങി. വായിച്ചിരിക്കെ അവര്‍ വളര്‍ന്നു വലുതായി, കൂടുവിട്ടു കൂടുമാറി. വാക്കുകള്‍ക്ക് ജീവനുണ്ടായിരുന്നു. രക്ത മാംസങ്ങള്‍ പൊതിഞ്ഞ്, ബലമുള്ള അസ്ഥികളും. നാടന്‍മലയാള ഭാഷയുടെ തുലാമഴയില്‍ കുതിര്‍ന്ന് സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും കൂടിക്കലര്‍ന്നു. കഥാകാരനോട് ആദരവുതോന്നി. – വിജയലക്ഷ്മി, പഠനം: പി.കെ. ശ്രീകുമാര്‍. അതീന്ദ്രിയമായ ഒരു തലത്തിലേക്ക് കാലത്തെയും ജീവിതത്തെയും സന്നിവേശിപ്പിക്കുന്ന പന്ത്രണ്ട് കഥകള്‍.
₹120.00
Author: Sudheesh V.R
Shipping: Free
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us