Sale!
, ,

GANDHI ENNA PAADASALA

Original price was: ₹250.00.Current price is: ₹225.00.

ഗാന്ധി
എന്ന
പാഠശാല

ഒരു കൂട്ടം എഴുത്തുകാര്‍

ഈ പുസ്തകം ഗാന്ധിയെക്കുറിച്ചു ബഹുമുഖമായ വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഏറെ വൈവിധ്യങ്ങള്‍ സൂക്ഷിക്കുന്ന ഒന്നാണ്. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരായ കെ. സച്ചിദാനന്ദന്റെ ‘ഗാന്ധിയും കവിതയും’, എം.എന്‍. കാരശ്ശേരിയുടെ ‘ഗാന്ധി എന്ന മനുഷ്യന്‍’, പ്രമുഖ ഗാന്ധിയന്‍ ചിന്തകന്‍ കൂടിയായ കെ. അരവിന്ദാക്ഷന്റെ ‘സമകാലിക ലോകവും ഗാന്ധിയും സത്യവും’, കല്പറ്റ നാരായണന്റെ ‘ഗാന്ധിയും ബഷീറും’, പി. ഹരീന്ദ്രനാഥിന്റെ ‘ഗാന്ധിയുടെ ഹിന്ദ്സ്വരാജ്’, പി. പവിത്രന്റെ ‘സ്വരാജിനായുള്ള ഭാഷാനയം’, പി.പി. പ്രകാശന്റെ ‘ഗാന്ധി എന്ന അധ്യാപകന്‍’ തുടങ്ങി പുസ്തകത്തിലെ പതിനഞ്ച് പ്രഭാഷണങ്ങള്‍ വിവിധ മേഖലകളിലായി ഗാന്ധിസാന്നിധ്യത്തെ അടയാളപ്പെടുത്തുന്ന പ്രധാന സംഭാവനകളാണ്. ആനന്ദന്‍ പൊക്കുടന്റെ ‘അയ്യങ്കാളി – ഗാന്ധി കൂടിക്കാഴ്ചയും കേരളീയ നവോത്ഥാനവും’, സി.പി. അബൂബക്കറുടെ ‘ഗാന്ധി ഇന്ത്യയിലെ ആദ്യത്തെ ആധുനിക രാഷ്ട്രീയ നേതാവ്’, ഡോ. പി. സുരേഷിന്റെ ‘മലയാള കവിതയിലെ ഗാന്ധി’, പി. പ്രേമചന്ദ്രന്റെ ‘ഗാന്ധിയും സിനിമയും’, എസ്. ഗോപുവിന്റെ ‘ഗാന്ധിയന്‍ മൂല്യബോധവും വിദ്യാര്‍ത്ഥികളും’, വി.കെ. ബാബുവിന്റെ ‘ഘാതകനിലെ ഗാന്ധിയും ഗോഡ്സെയും’ തുടങ്ങിയ പ്രഭാഷണങ്ങളിലും വ്യത്യസ്ത ഗാന്ധിച്ചിത്രങ്ങള്‍ തെളിയുന്നുണ്ട്.

Categories: , ,
Guaranteed Safe Checkout

A Group of Writers
Shipping: Free

Publishers

Shopping Cart
GANDHI ENNA PAADASALA
Original price was: ₹250.00.Current price is: ₹225.00.
Scroll to Top