₹250.00Original price was: ₹250.00.₹210.00Current price is: ₹210.00.
ഗാന്ധി ഒരു അര്‍ത്ഥ നഗ്നവായന
ഗാന്ധി എന്നാൽ എനിക്ക് ഒരു അപരിചിത വനസഞ്ചാരം പോലെയാണ്. ഓരോ നിമിഷവും അപരിചിതഗന്ധങ്ങൾ… വളവുകളിൽ അപ്രതീക്ഷിത വിസ്മയങ്ങൾ… മൂടൽമഞ്ഞുകൾ. അപകടം പതിയിരിക്കുന്ന കുഴികൾ… അവിചാരിത മഴകൾ, മഴവില്ലുകൾ, നമ്മെ വിനീതമാക്കുന്ന ഉയരങ്ങൾ, ഒഴുക്കുകൾ, കാടിന്റെ സത്യം…
ഗാന്ധിയെ എങ്ങനെ വായിക്കാം എന്നതല്ല ഈ പുസ്തകത്തിന്റെ പ്രസാധനലക്ഷ്യം. മറിച്ച്, ഈ പശ്ചാത്തലങ്ങളിൽ ഗാന്ധിയെ ഇങ്ങനെയൊക്കെയും വായിക്കാം എന്നു കാണിച്ചുതരുന്ന, അല്ലെങ്കിൽ സാധ്യമായ പലതരം ഗാന്ധിവായനകളിലേക്കുള്ള ഒരു പ്രവേശികയെന്ന നിലയ്ക്കാണ് ഈ പുസ്തകം പ്രസക്തമാകുന്നത്. ഒന്നുകിൽ ഗാന്ധിപൂജ അല്ലെങ്കിൽ ഗാന്ധിഹത്യ, മലയാളത്തിൽ കണ്ടുപരിചയിച്ച ഈ രണ്ടുതരം ഗാന്ധിചർച്ചകളിൽനിന്നൊരു വിമോചനംകൂടിയാണ് ഈ പുസ്തകം സാധ്യമാക്കുന്ന ഗാന്ധിവായന. – എം.എച്ച്. ഇല്യാസ്
ബഹുരൂപിയായ ഗാന്ധിയുടെ ജീവിതവും ദർശനവും വേറിട്ട ഒരു വായന.