Sale!

GARUDAN

Original price was: ₹100.00.Current price is: ₹90.00.

അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതീയ ഇതിഹാസസഞ്ചയത്തെ കുട്ടികള്ക്കും മുതിര്ന്നവര്ക്കുമായി അവതരിപ്പിക്കുന്ന പരമ്പരയാണ് ‘പുരാണകഥാപാത്രങ്ങള്.’ ലളിതമായും ആസ്വാദ്യകരമായും പുരാണത്തനിമ നിലനിര്ത്തിയുമാണ് ഓരോ കഥാപാത്രത്തിന്റെയും ജീവിതകഥ പുനരാഖ്യാനം ചെയ്തിരിക്കുന്നത്. യഥാസമയം മുട്ടപൊട്ടി. ശീഘ്രത്തില് ഏതോ ഒരു പക്ഷി മുട്ടയില്നിന്നു പറന്ന് ആകാശത്തേക്ക് ഉയര്ന്നു. ചലിക്കുന്ന ഇടിവാള്പോലെയായിരുന്നു അവന്റെ കണ്ണുകള്. കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു അവന്റെ വളര്ച്ച. ആകാശത്തെ കീറിമുറിച്ച് അവന് പറന്നു. ഒരു അഗ്നിഗോളംപോലെ ആയിരുന്നു അവന്. എന്തൊരു അസഹ്യമായ ചൂട്! അവന്റെ ശരീരത്തിലെ ചൂടേറ്റ് അന്തരീക്ഷത്തിലെ ഊഷ്മാവ് ഉയര്ന്നു. ഒരാരവത്തോടെ അവന് ദേവലോകത്തെത്തി. ആ പക്ഷിയാണ് ഇന്ദ്രതുല്യനായ ഗരുഡന്. പക്ഷിശ്രേഷ്ഠനായ ഗരുഡന്റെ ജനനം മുതലുള്ള ജീവിതകഥ.

Guaranteed Safe Checkout

Author: ULLALA BABU

Publishers

Shopping Cart
GARUDAN
Original price was: ₹100.00.Current price is: ₹90.00.
Scroll to Top