ഗിയര്‍
ടു
ലഡാക്ക്
ലക്ഷ്മി അമ്മു
അല്പം ആശ്ചര്യത്തോടെയും അനല്പമായ ആവേശത്തോടെയുമാണ് ലക്ഷ്മിയുടെ ഈ യാത്രാവിവരണം വായിച്ചത്. കേരളത്തില്‍ നിന്നും ലഡാക്കിലേക്കുള്ള ക്ക്യൈാത്ര ഇക്കാലത്ത്വലിയൊരു സംഭവമൊന്നുമല്ല. ധാരാളം യുവാക്കള്‍ ഇപ്പോള്‍ ആ റൂട്ടില്‍ ക്കൈുമായി കുതിക്കുന്നുണ്ട്. പക്ഷേ, ഒരു പെണ്‍കുട്ടി തനിയേ, ഒരു ബൈക്കില്‍ കേരളം മുതല്‍ ലഡാക്ക് വരെ യാത്രചെയ്യുന്നു എന്നത് അപൂര്‍വ്വത തന്നെയാണ്. ഗിയര്‍ബൈക്ക് റൈഡില്‍ വലിയ പ്രാവീണ്യമില്ലാതെതന്നെ, അത്തരമൊരു ബൈക്കുമെടുത്ത് യാത്രതുടങ്ങി എന്നതാണ് യഥാര്‍ത്ഥ ധൈര്യം. സൂക്ഷ്മമായ അപഗ്രഥനത്തിനു മുതിര്‍ന്നിട്ടില്ലെങ്കിലും തന്റെ യാത്രയുടെ വിവരങ്ങള്‍ യാത്രിക ഈ പുസ്തകത്തില്‍ ഭംഗിയായി രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ ദിവസവും പിന്നിട്ട വഴികളെക്കുറിച്ചും അതിലെ അനുഭവങ്ങളെക്കുറിച്ചുമെല്ലാമുള്ള ലളിതമായ വിവരണം. ഓരോ പ്രദേശങ്ങളുടെയും പ്രത്യേകതകളും വിശേഷങ്ങളും വളരെ ചുരുക്കി എഴുതിയിരിക്കുന്നു. അതുതന്നെയാണ് ഈ പുസ്തകത്തിന്റെ സൗന്ദര്യവും. പുസ്തകത്തിനും യാത്രികയ്ക്കും ഭാവുകങ്ങള്‍. സന്തോഷ് ജോര്‍ജ്ജ് കുളങ്ങര
Original price was: ₹130.00.₹115.00Current price is: ₹115.00.