ജനറല്‍ തന്റെ
രാവണന്‍
കോട്ടയില്‍
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്
വിവര്‍ത്തനം: സ്മിത മീനാക്ഷി
ആറ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ സ്പാനിഷ് ആധിപത്യത്തില്‍ നിന്ന് മോചിപ്പിച്ച വിമോചകനും നേതാവുമായ ജനറല്‍ സൈമണ്‍ ബൊളിവാറിന്റെ ജീവിതത്തിലെ അവസാന ഏഴു മാസത്തെ സാങ്കല്പിക വിവരണമാണ് ദി ജനറല്‍ ഇന്‍ ഹിസ് ലാബിരിന്ത്. പ്രണയം, യുദ്ധം, രാഷ്ട്രീയം എന്നിവയിലെ ബൊളിവാറിന്റെ മഹത്തായ വ്യക്തിത്വ മനോഹാരിത തുറന്നുകാട്ടുന്ന ഈ ചരിത്രനോവലില്‍ ഒരു ദാര്‍ശനികന്റെ അവിസ്മരണീയമായ ഛായാചിത്രമാണ് നാം കാണുക. ഒരു മാന്ത്രിക കഥ പറയുന്ന രീതിയില്‍, ശാന്തമായി ലോകത്തില്‍ നിന്ന് മാഞ്ഞുപോകുന്ന ബൊളിവാറിന്റെ അവസാനനിമിഷങ്ങളെ മാര്‍കേസ് അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. തകര്‍ന്ന സ്വപ്നങ്ങളുടെയും വിശ്വസ്തതയുടെയും നിര്‍ജ്ജീവമായ മഹത്ത്വങ്ങളുടെയും കഥ പറയുന്ന നോവല്‍, വീരന്മാരുടെ ജീവിതത്തില്‍ നാം കാണാതെപോകുന്ന, അറിയാതെപോകുന്ന ഘട്ടങ്ങളിലൂടെ നമ്മെ നയിക്കുന്നു.
Original price was: ₹350.00.₹315.00Current price is: ₹315.00.