ഗുരു
പ്രസാദം
രമേശ് നാരായണന്‍
പണ്ഡിറ്റ് ജസ് രാജിന് പ്രിയ ശിഷ്യന്റെ പ്രണാമം
ഈ കൃതി ഒരു ആത്മഗതമാണ്, ഗുരുഭക്തിയില്‍ സ്ഫുടം ചെയ്‌തെടുത്തത്. ഇങ്ങനെയൊരു പുസ്തകം ഇതിനു മുന്‍പ് ആരെങ്കിലും എഴുതിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. എന്തായാലും എന്റെ അറിവിലില്ല. ഹിന്ദുസ്ഥാനി സംഗീതം പ്രാണനു സമമായി കണ്ടറിഞ്ഞ മലയാളിയായ ഒരസാധാരണ ശിഷ്യന്‍ മഹാനായ തന്റെ ഗുരുവിനെ പറ്റി എഴുതിയ ഹൃദയവര്‍ജകമായ ഓര്‍മ്മക്കുറിപ്പുകളാണ് ഈ പുസ്തകം. അതേസമയം ഒരു കലാകാരന്റെ നിരന്തരമായ അന്വേഷണങ്ങളുടെയും ആകുലതകളുടെയും തിരിച്ചറിവുകളുടെയും അചഞ്ചലമായ അനുശീലനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അയവില്ലാത്ത ആത്മാര്‍ത്ഥതയുടെയും എല്ലാറ്റിനുമുപരി തന്റെ കലയോടുള്ള അര്‍പ്പണബോധത്തിന്റെയും കഥകൂടിയാണ് ഈ രചനയില്‍ നിന്ന് വായിച്ചെടുക്കാവുന്നത് – അടൂര്‍ ഗോപാലകൃഷ്ണന്‍
Original price was: ₹180.00.₹162.00Current price is: ₹162.00.