ഹദീസ് വിജ്ഞാനം
അറിയേണ്ടതെല്ലാം
എഡിറ്റര്‍: എം.എസ്.എ റസാഖ്
ഇസ്‌ലാമിക നിയമസംഹിതയുടെ ദ്വിതീയാടിത്തറയും ഇസ് ലാമിക ജീവിത വ്യവസ്ഥയുടെ സമഗ്രരേഖയുമാകുന്നു ഹദീസുകള്‍. ഹദീസ് വിജ്ഞാനത്തെക്കുറിച്ചറിയാനും ഹദീസ് നിഷേധ-വിമര്‍ശന-അതിവായനയുടെ അന്തസാരശൂന്യത ഗ്രഹിക്കാനും, ഹദീസുകളുടെ അക്ഷരവായനപ്പുറം സര്‍ഗാത്മക വായനയുടെ ആവശ്യകത ബോധ്യപ്പെടാനും പണ്ഡിതര്‍ക്കും സാധാരണക്കാര്‍ക്കും സഹായകരമാണ് ‘ഹദീസ് വിജ്ഞാനംഅറിയേണ്ടതെല്ലാം’ എന്ന കൃതി. ജമാഅത്തെ ഇസ്‌ലാമി ശാന്തപുരത്തും ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഖത്തറിലും നടത്തിയ ഹദീസ് സമ്മേളനങ്ങളില്‍ പ്രഗല്‍ഭരായ ഹദീസ് പണ്ഡിതന്മാര്‍ അവതരിപ്പിച്ച പ്രൗഢമായ പ്രബന്ധങ്ങളുടെ സമാഹാരമാണീ കൃതി.
Original price was: ₹260.00.₹234.00Current price is: ₹234.00.