Sale!
, ,

Hajj Ente Teerthayathra

Original price was: ₹200.00.Current price is: ₹180.00.

ഹജ്ജ്
എന്റെ തീര്‍ത്ഥയാത്ര

ഡോ. ഉമര്‍ ഫാറൂഖ് എസ്.എല്‍.പി.

ആന്തരികമായ അര്‍ത്ഥങ്ങള്‍ക്ക് തത്ത്വചിന്താപരമായ ധാര്‍മ്മികദീപ്തി പകരാനും ആദ്ധ്യാത്മികചേതനയെ മുറുകെപ്പിടിക്കാനും വിഷമസന്ധി കളില്‍നിന്നു മുക്തി നേടാനും എങ്ങനെ കഴിയുന്നുവെന്നു മനസ്സിലാക്കാന്‍ എന്റെ തീര്‍ത്ഥയാത്ര എന്ന പുസ്തകം ഉപകരിക്കും. ഗ്രന്ഥകാരനായ ഡോ. ഉമര്‍ ഫാറൂഖ് വെറുതേ കാഴ്ചകള്‍ എഴുതുകയല്ല. കാഴ്ചയുടെ പ്രേരണയാല്‍ കാലങ്ങളെ കടഞ്ഞെടുക്കാന്‍ ശ്രമിക്കുകയാണ്. മാനവസംഗമ മഹാഭൂമിയിലെ വിശേഷങ്ങളോട് താദാത്മ്യം പ്രാപിച്ച്, കൃതജ്ഞതയാല്‍ സ്വയം കൂപ്പിയ കൈകള്‍ എല്ലാവര്‍ക്കും നേരേ നീട്ടി പരംപൊരുളിന്റെ ഏകകിരണത്തെ വരവേല്‍ക്കാന്‍ വിനീതസന്നദ്ധനായി പറന്നുനടക്കുകയാണ്. അറിവിനോടും ആകാശങ്ങളോടും അപരിചിത സന്ദര്‍ഭങ്ങളോടും ഹൃദയാലുവായി സംവദിക്കുകയാണ്. ഉദാത്തനിശ്വാസങ്ങളില്‍ വന്നു നിറയുന്ന പ്രാപഞ്ചികധ്വനികളെ പരിഭാഷപ്പെടുത്താന്‍ വാക്കുകള്‍ തേടുകയാണ്. പ്രാര്‍ത്ഥനയുടെ ഏകാഗ്രതയും പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയും പ്രതീക്ഷകളുടെ സ്വാധീനവും സാക്ഷാത്ക്കാരം നേടിയതിന്റെ തൃപ്തി ആലേഖനം ചെയ്യുകയാണ്. സഹനത്തിന്റെ വെയിലും മഴയും സന്തോഷത്തിന്റെ മന്ദമാരുതനും തന്നില്‍ത്തന്നെയുള്ളതാണെന്ന് തിരിച്ചറിയുകയാണ്. തന്റെ വിശ്വാസങ്ങളുടെ പൂര്‍ണ്ണത, ഓര്‍മ്മകളുടെ നൂലിഴകളില്‍ കോര്‍ത്തുകെട്ടിയ സുവര്‍ണ്ണസ്മാരക ജപമാലയായി സമര്‍പ്പിക്കുകയാണ്. – പി.കെ. ഗോപി

Guaranteed Safe Checkout

Author: Umer Farook S.L.P
Shipping: Free

Publishers

Shopping Cart
Hajj Ente Teerthayathra
Original price was: ₹200.00.Current price is: ₹180.00.
Scroll to Top