Author: Naseera
Shipping: Free
Naseera, Novel
Compare
Harath
Original price was: ₹370.00.₹333.00Current price is: ₹333.00.
ഹറാത്ത്
നസീറ
സെല്‍മ എന്ന അഭിഭാഷകയുടെ പോരാട്ടത്തിന്റെ കഥ. ‘ഹറാത്തി’ലുണ്ടായതാണെങ്കിലും തന്റേടത്തിന് ഒരു കൊറവൂല്ല’ എന്നു പേരുകേള്‍പ്പിച്ച് പതറാതെനിന്ന് തന്റെചുറ്റും വന്നുനിരക്കുന്ന പുരുഷാധിപത്യവേലികളെ അറുത്തുമാറ്റുകയാണവള്‍. അവള്‍ അവളായി മാത്രമല്ല അഭിഭാഷകയായും പോരാട്ടത്തിലാണ്. മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മനുഷ്യരില്‍ ചിലര്‍ ചിലപ്പോള്‍ ജീവിതത്തില്‍ ഒന്നിടറും. ആ ഇടര്‍ച്ച വരും തലമുറകളെപ്പോലും മതാന്ധതയുടെ പടുകുഴികളില്‍ തള്ളും. അവര്‍ക്കവിടെനിന്നും കരകയറണമെങ്കില്‍ സെല്‍മയെപ്പോലെ പൊരുതാനറിയണം. സ്ത്രീ പോരാട്ടങ്ങളുടെ ഉലയില്‍ ചുട്ടുപഴുപ്പിച്ചെടുത്ത ചാട്ടുളിപോലെ ചങ്കില്‍ തറയ്ക്കുന്ന നോവല്‍.