Shopping cart

Sale!

HARIKATHA

Categories: ,

ഹരികഥ

ആര്‍. ഹരികുമാര്‍
അവതാരിക : കെ ജയകുമാര്‍

ഇതൊരു സത്യസന്ധവും ഉള്‍ക്കാഴ്ചയുള്ളതുമായ ഒരു വിജയഗാഥയാണ്. വന്ന വഴി മറന്നുകൊണ്ടുള്ള വിജയാഘോഷമല്ല. ഒരു വ്യക്തിയുടെ കരണീയമായ വിജയത്തിന് പിന്നില്‍ ബാല്യ കൗമാരങ്ങളിലെ അനുഭവങ്ങളും മാതാപിതാക്കളില്‍ നിന്നാര്‍ജ്ജിക്കുന്ന മൂല്യബോധവും സാമൂഹ്യാവബോധവും എത്രകണ്ട് വിലപ്പെട്ടതാണെന്നു ഈ കൃതി സാക്ഷ്യപ്പെടുന്നു. വിജയങ്ങളെക്കുറിച്ചു മാത്രം വീമ്പു പറയാനല്ല ഹരികുമാര്‍ ഈ പുസ്തകം രചിച്ചിരിക്കുന്നത്. ഇച്ഛാ ശക്തിയും നീതിബോധവും അദ്ധ്വാനസന്നദ്ധതയും ജീവിത വിശ്വാസവുമുണ്ടെങ്കില്‍ ഏതൊരു പ്രതികൂല സാഹചര്യത്തെയും തരണം ചെയ്യാനാകുമെന്ന് ഈ ആഖ്യാനത്തിലെ അനേകം സന്ദര്‍ഭങ്ങളും സംഭവങ്ങളും ബോധ്യപെടുത്തിത്തരും. ‘ഹരികഥ’ എന്ന ഈ ജീവിതകഥ വായനക്കാരെ ഉന്മേഷം കൊള്ളിക്കും; ജീവിത വിശ്വാസം പകരും. ഏതൊരു കൃതിയുടെയും ആത്യന്തികമായ വിജയം അത് വായനക്കാരില്‍ ഉണര്‍ത്തുന്ന ജീവിതാഭിമുഖ്യമാണ്. ഈ കൃതി ആ പരീക്ഷണത്തില്‍ സമ്പൂര്‍ണ്ണ വിജയം നേടിയിരിക്കുന്നു.

Original price was: ₹650.00.Current price is: ₹585.00.

Buy Now

Author: R Harikumar
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.