ഹത്യാപുരി
സത്യജിത് റേ
പുരി പശ്ചാത്തലമാകുന്ന നോവല്‍. അവിടേക്കെത്തുന്ന ഫെലുദയെയും സംഘത്തെയും കാത്ത് ഒട്ടേറെ ദുരൂഹതകളുണ്ടായിരുന്നു. പണ്ഡിതനായ ഡി ജി സെന്നിന്റെ പുസ്തകശേഖരണത്തില്‍ നിന്നും അമൂല്യ ഗ്രന്ഥങ്ങള്‍ കളവു ചെയ്യപ്പെടുന്നു. കടല്‍ക്കരയിലെ ആളൊഴിഞ്ഞ വീട്ടില്‍ കൊലപാതകങ്ങള്‍ അരങ്ങേറുന്നു. ഒപ്പം ചിലരുടെ തിരോധാനവും. അഴിക്കുംതോറും മുറുകുന്ന ആ കുരുക്കിലേക്കാണ് ഫെലുദയുടെ കടന്നുവരവ്. തന്റെ കുറ്റാന്വേഷണ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഈ കേസിനിടയില്‍ ഒരുകൂട്ടം കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിലേക്കെത്തുന്നു. അവരിലാരോ ഒരാള്‍ അല്ലെങ്കില്‍ അവര്‍ക്കൊപ്പമുള്ള ഒരാള്‍; അയാളെ തേടിയാണ് ഫെലുദയുടെ യാത്ര, ‘പുരി’ യെ ‘ഹത്യാപുരി’ യാക്കി മാറ്റിയ ആ കൊടുംകുറ്റവാളിയെത്തേടി! സാഹസികതയും അപ്രതീക്ഷിത മുഹൂര്‍ത്തങ്ങളും സസ്‌പെന്‍സും ഉള്‍ച്ചേര്‍ന്നിരിക്കുന്ന, വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ത്രില്ലറാണ് ‘ഹത്യാപുരി’.
Original price was: ₹130.00.₹117.00Current price is: ₹117.00.