Author: Rijo George
Shipping: Free
Original price was: ₹250.00.₹215.00Current price is: ₹215.00.
ഹവാന
ക്ലബ്
റിജോ ജോര്‍ജ്
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ന്യൂഡല്‍ഹിയിലെത്തിയ ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞന്‍ ഡോ. അന്‍സാരി വഖിയുദ്ദീനെ ഹോട്ടല്‍മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നു. ഇന്ത്യന്‍ ചാരസംഘടനയായ റോ അന്വേഷണം ഏറ്റെടുക്കുന്നു. ജെയിന്‍ ഡാര എന്ന സമര്‍ഥനായ ഏജന്റാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.
ഡോ. അന്‍സാരി വഖിയുദ്ദീന്‍ രാസവിഷമേറ്റാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളിലൊന്നായ സൂപ്പര്‍ കോസ്മിക് മിസൈലിന്റെ രഹസ്യങ്ങളടങ്ങിയ ബ്രീഫ് കേസ് മോഷ്ടിക്കപ്പെട്ടുവെന്നും ജെയിന്‍ ഡാര മനസ്സിലാക്കുന്നു.
വൈകാതെ ഇതിനു പിന്നില്‍ ചൈനീസ് ചാരസംഘടനയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തുന്നു. ജെയിന്‍ ഡാര ചൈനയിലേക്ക് തിരിക്കുന്നു.
അന്വേഷണത്തിന്റെ ഓരോ ചുവടിലും വായനക്കാരന്‍ സിനിമ… സിനിമ… സിനിമ… എന്ന് ഉറക്കെ വിളിച്ചുപറയുന്ന സ്?പൈ ത്രില്ലര്‍ നോവല്‍