റസൂല്‍ തിരുമേനിക്ക് സ്വന്തം പിതാവില്‍നിന്ന് ദായധനമായി ലഭിച്ച ദാസിയായിരുന്നു ഉമ്മു അയ്മന്‍(യഥാര്‍ഥ നാമധേയം ബറക). മാതാവായ ആമിനയുടെ അന്ത്യരംഗങ്ങള്‍ നേരില്‍ നോക്കിനിന്ന അനാഥനായ മുഹമ്മദിന്റെ ചാരത്ത് അവരുണ്ടായിരുന്നു. മുഹമ്മദിന്റെ കരിഞ്ഞ മനസ്സില്‍ അവര്‍ കനിവിന്റെ നനവു പുരട്ടി. കറുത്ത ആഫ്രിക്കന്‍ രൂപഘടനയും സംസാര വൈകല്യവുമുണ്ടായിരുന്ന ആ ദാസിയെ പ്രവാചകന്‍ എല്ലാവിധ അര്‍ഥധ്വനികളോടും കൂടി ‘ഉമ്മ’ എന്നു വിളിച്ചു. മക്കയിലെ ആദ്യകാല വിശ്വാസിനികളില്‍ ഒരാളായ ഹസ്രത് ഉമ്മു അയ്മന്‍ ഹിജ്റക്ക് ശേഷം മദീനയിലെ വിദ്യാസമ്പന്നകളും വിപ്ളവകാരിണികളുമായ വനിതാ രത്നങ്ങളുടെ ഗണത്തിലാണ് ഉണ്ടായിരുന്നത്. ഒട്ടേറെ കൌതുകങ്ങള്‍ നിറഞ്ഞ അവരുടെ ജീവിതത്തോടൊപ്പം പ്രവാചകന്റെ ശൈശവ-ബാല്യ-യൌവന ദശകളിലെ ജീവിത പരിസരങ്ങളെയും പരിചയപ്പെടുത്തുന്നതാണീ കൃതി.
₹25.00