ഹിജാബ്
എതിര്‍പ്പുകളുടെ രാഷ്ട്രീയം
കാതറിന്‍ ബുള്ളോക്
ഇസ്‌ലാം സ്ത്രീകളെ അടിച്ചമര്‍ത്തുന്നു എന്ന് വിമര്‍ശി ക്കുമ്പോള്‍ സ്ത്രീകളെ ചൂഷണംചെയ്യുന്നതില്‍ മുന്‍നിരയിലുള്ള പാശ്ചാത്യരും അവരെ ദേവികളാക്കി
ഉയര്‍ത്തി അടിച്ചമര്‍ത്തുന്ന പൗരസ്ത്യരും ഒരേപോലെ ഉപയോഗിക്കുന്ന പ്രതീകമാണ് പര്‍ദ അഥവാ ഹിജാബ് അഥവാ ബുര്‍ഖ. കാനഡയില്‍ ഹിജാബ് ധരിക്കുന്ന സ്ത്രീകളെ കണ്ട് സങ്കടം തോന്നിയ ഗ്രന്ഥകാരിയായ കാതറീന്‍ ബുളക്ക് ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ ഒരു കൗതുകത്തിനാണ് തന്റെ ഗവേഷണ വിഷയമായി ഹിജാബ് തിരഞ്ഞെടുത്തത്. അന്വേഷണത്തിനിടയില്‍ സ്ത്രീക്കും പുരുഷനും ഇസ്‌ലാം നിര്‍ദേശിക്കുന്ന വസ്ത്രമര്യാദയുടെ ഒരു രൂപം മാത്രമാണ് ഹിജാബ് എന്നും പലനാടുകളിലും അത് രക്ഷാബോധത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സ്വത്വത്തിന്റെയും പ്രതീകമാണെന്നും അവര്‍ മനസ്സിലാക്കുന്നു. പാശ്ചാത്യ ഫെമിനിസത്തിന്റെ രാഷ്ട്രീയ ഭൂമികയെന്താണെന്നു പരിശോധനയിലും ഈ അന്വേഷണം ചെന്നെത്തുന്നുണ്ട്. ബുളക്ക് തന്റെ പഠനം പിന്നീട് റീതിങ്കിങ് മുസ്‌ലിം വിമന്‍ ആന്റ് ദ വെയില്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. അതിന്റെ സംഗ്രഹമാണ് ഈ കൃതി.
₹40.00