ഹിന്ദുത്വം
മതാത്മക ദേശീയതയുടെ
പ്രത്യയ ശാസ്ത്രം
കെ.ടി കുഞ്ഞിക്കണ്ണന്‍
”ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വം. ആര്യശ്രേഷ്ഠതയിലധിഷ്ഠിതമായ അപരമതവിരോധത്തിന്റെ പ്രത്യയശാസ്ത്രം. ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യഘടനയെ തകര്‍ക്കുന്നതും സാമൂഹ്യജീവിതത്തിന്റെ എല്ലാ വ്യവഹാരമണ്ഡലങ്ങളിലും വിഭജനവും വിദ്വേഷവും പടര്‍ത്തുന്ന രാഷ്ട്രീയ അജണ്ടയാണ് ഹിന്ദുത്വത്തിന്റെ പ്രയോഗപദ്ധതി. അതിന്റെ കാലാള്‍പ്പടയാണ് ആര്‍ എസ് എസ്. കഴിഞ്ഞ എട്ടുവര്‍ഷത്തിലേറെക്കാലമായി തങ്ങള്‍ക്ക് ലഭ്യമായ ദേശീയാധികാരത്തിന്റെ സൗകര്യങ്ങളുപയോഗിച്ച് അവരുടെ പ്രഖ്യാപിതലക്ഷ്യമായ ഹിന്ദുരാഷ്ട്രം സാക്ഷാല്‍ക്കരിക്കാനുള്ള ആസൂത്രിതനീക്കങ്ങളാണ് ആര്‍ എസ് എസ് നടത്തിക്കൊണ്ടിരിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ ദേശീയപരമാധികാരവും സ്വാശ്രയത്വവും തകര്‍ക്കുന്ന നവലിബറല്‍ മൂലധനതാല്‍പ്പര്യങ്ങളിലാണ് ഹിന്ദുത്വവര്‍ഗീയത അതിന്റെ വേരുകളാഴ്ത്തിയിരിക്കുന്നത്.” ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അകപ്പൊരുളുകള്‍ വിമര്‍ശനാധിഷ്ഠിതമായി വികലനം ചെയ്യുന്ന കൃതി. ഹിന്ദുത്വവാദികളുടെ കാപട്യങ്ങളെയും ഇരട്ടത്താപ്പുകളെയും തുറന്നുകാട്ടുന്ന പഠനഗ്രന്ഥം.
Original price was: ₹200.00.₹180.00Current price is: ₹180.00.