Author: TS Syamkumar
Shipping: Free
Hindutva India: Charithra Samskara Padanangal
Original price was: ₹390.00.₹350.00Current price is: ₹350.00.
ഹിന്ദുത്വ
ഇന്ത്യ
ചരിത്ര സംസ്‌കാര പഠനങ്ങള്‍
ടി.എസ് ശ്യാംകുമാര്‍
ചരിത്രപരമോ ശാസ്ത്രീയമോ ആയ പിന്‍ബലങ്ങളൊന്നുമില്ലാത്ത ജാതിബ്രാഹ്മണ്യത്തിന്റെ അവകാശവാദങ്ങളെയും വ്യാജനിര്‍മിതികളെയും ധൈഷണികമായ ആര്‍ജവത്തോടെ വരച്ചുകാട്ടുന്ന ലേഖന സമാഹാരമാണിത്. വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയം ഏതെങ്കിലും വ്യക്തികേന്ദ്രീകൃതമായ പ്രതിഭാസമല്ലെന്നും അതിനെ നേരിടാന്‍ അടിസ്ഥാനരഹിതമായ അതിന്റെ ഔദ്ധത്യങ്ങളെ നിര്‍ദാക്ഷിണ്യം ആക്രമിക്കാതെ തരമില്ലെന്നും ഈ കൃതി ഉറപ്പിച്ചുപറയുന്നു. അക്കാദമികവും ഭാഷാപരവുമായ മൗലിക കാഴ്ചാകോണുകളിലൂടെ ഹിന്ദുത്വത്തിന്റെയും ജാതിബ്രാഹ്മണ്യത്തിന്റെയും അടിത്തറയെ, ആധികാരിക സംസ്‌കൃത പണ്ഡിതന്‍ കൂടിയായ ശ്യാംകുമാര്‍ സ്രോതസ്സുകളില്‍ ചെന്ന് പുനഃപരിശോധിക്കുന്നു. ജാതിബ്രാഹ്മണ്യ ബോധങ്ങളെ ആഴത്തില്‍ അവതരിപ്പിക്കുന്ന പഠനാര്‍ഹവും സമകാലികവുമായ പുസ്തകം. വായിച്ചിരിക്കേണ്ട കൃതി.