ഹിന്ദുത്വ
രാഷ്ട്രീയത്തിന്റെ
കഥ
പി.എന്‍ ഗോപീകൃഷ്ണന്‍
ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ബിംബ നിര്‍മ്മിതികളേയും സത്യാനന്തര പ്രചരണങ്ങളേയും നിശിതമായി തുറന്നു കാണിക്കുക എന്ന ചരിത്രദൗത്യം ഈ പുസ്തകത്തിലെ ഓരോ വാക്കിനെയും പ്രകാശമാനമാക്കുന്നു. ഒരു കൂട്ടം മാറത്താ ചിത്പാവന്‍ ബ്രാഹ്മണരുടെ നഷ്ടസാമ്രാജ്യ മോഹത്തിനെ പരിഹരിക്കാനായി ഇന്ത്യയിലെ ഹിന്ദുക്കളെ മുഴുവന്‍ വ്യാജ ചരിത്രത്തിലേയ്ക്ക് വശീകരിക്കാന്‍ പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ നടന്ന പരിശ്രമങ്ങളെ വിശദീകരിക്കുന്ന ഈ പുസ്തകം തിലകിന്റെ നവയാഥാസ്ഥിതിക ബ്രാഹ്മിസ്റ്റ് ശ്രമങ്ങള്‍, സവര്‍ക്കര്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനും ഇന്ത്യ ഗവണ്‍മെന്റിനും മുമ്പാകെ സമര്‍പ്പിച്ച മാപ്പപേക്ഷകള്‍, ഗാന്ധിവധത്തിന്റെ ഗൂഢാലോചന നാള്‍ വഴികള്‍, അതിന്റെ വിചാരണയില്‍ വെളിപ്പെട്ട ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ക്രൂര കൗശലങ്ങള്‍, സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പ്രത്യയശാസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഹിംസാത്മക ബ്രാഹ്മണിസം, ഗോഡ്‌സേ ഷിംലാ കോടതിയില്‍ നടത്തിയ പ്രസ്താവനയുടെ സത്യാനന്തരത, കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു കൊണ്ടുവന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഫാസിസ്റ്റ് മുഖം തുടങ്ങി നിരവധി ചരിത്ര സന്ദര്‍ഭങ്ങളെ ആധാരരേഖകള്‍ സഹിതം പരിശോധിക്കുന്നു.
നുണയുടെ ഉരുക്കു തൂണുകളില്‍ വാര്‍ത്തെടുത്ത ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ കവിതയുടെ നൈതികബോധം കൊണ്ട് വിചാരണ ചെയ്യുന്ന മലയാളത്തിന്റെ പ്രതിരോധ പുസ്തകം.
Original price was: ₹990.00.₹890.00Current price is: ₹890.00.