ജീവിതത്തിന്റെ ആഘാതങ്ങളിൽ അച്ഛന്റെ ഹൃദയം ക്ഷയിക്കുകയാണെന്ന് ആരറിഞ്ഞു? ഒരിക്കൽ ഹൃദയത്തിന്റെ മിടിപ്പുതന്നെ നിലച്ചുപോയി. ഡോക്ടർമാർ പേസ്മേക്കർ ഘടിപ്പിച്ച് അതിന്റെ ചലനം നിലനിർത്തി. അച്ഛന്റെ മനസ്സിൽ സ്വപ്നവും ആദർശവും ആശയും കലർപ്പില്ലാത്ത സ്നേഹവുമുണ്ട്. പക്ഷേ, സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാനുള്ള വ്യഗ്രതയിൽ മക്കൾ മൂല്യങ്ങൾ വലിച്ചെറിയുന്നു. ഇപ്പോൾ ആകാശങ്ങൾ നഷ്ടമായ ഒരു വീട്ടിൽ അച്ഛൻ തന്റെ ജീവിതം തുടരുന്നു. മുന്നിലെ മൂന്നുനില കെട്ടിടത്തിന്റെ മറ നീക്കി വല്ലപ്പോഴുമൊക്കെ ഇളംനീലയായ, നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം പ്രത്യക്ഷപ്പെടുന്നു. ജീവിതത്തിന്റെ നീരൊഴുക്ക് ഒരിക്കലും നഷ്ടമാകുന്നില്ല എന്ന വിശ്വാസമാണ് ഈ കൃതി ധ്വനിപ്പിക്കുന്നത്. വിവർത്തനം – ലീലാസർക്കാർ
₹65.00