Sale!
, , ,

Ichigo Ichieyude Pusthakam

Original price was: ₹399.00.Current price is: ₹359.00.

ഇച്ചിഗോ
ഇച്ചിയുടെ
പുസ്തകം

വിവര്‍ത്തനം: നിതാന്ത് എല്‍ രാജ്

ഓരോ നിമിഷവും പൂര്‍ണ്ണതയോടെ ജീവിക്കാന്‍
സഹായിക്കുന്ന ജീപ്പനീസ് കല

അന്താരാഷ്ട്ര ബെസ്റ്റ് സെല്ലറായ ഇക്കിഗായ് യുടെ എഴുത്തുകാരായ ഹെക്തര്‍ ഗാര്‍സിയം ഫ്രാന്‍സെസ്റ്റ് മിറാല്യെസ് എന്നിവരില്‍ നിന്നും ജപ്പാനീസ് കലയാ ഇച്ചിഗോ ഇച്ചിയിലൂടെ സഞ്ചരിക്കാന്‍ സഹായിക്കുന്ന ഈ അപൂര്‍വ്വ പുസ്തകം നമ്മെ ജീവിതത്തിലെ ഓരോ നിമിഷവും അവിസ്മരണീയമായ അനുഭൂതിയാക്കാന്‍ പഠിപ്പിക്കുന്നു. ഇക്കിഗായ് എന്ന ബെസ്റ്റ് സെല്ലറിന്റെ സൃഷ്ടികര്‍ത്താക്കളില്‍ നിന്നും മറ്റൊരു ഉപഹാരം. ജീവിതത്തിലെ ഓരോ നിമിഷവും ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ്. അത് കൈവിട്ടുകളഞ്ഞാല്‍ അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ജപ്പാനീസ് വാക്കായ ഇച്ചിഗോ ഇച്ചി നല്കുന്ന ആശയം ഇതാണ്. നമ്മുക്ക് ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങളെല്ലാം വളരെ പ്രത്യേകതയുള്ളതാണ്. ഈ ആശയം സെന്‍ ബുദ്ധിസവുമായും 16ാം നൂറ്റാണ്ടിലെ ഒരു ജപ്പാനീസ് ടീ സെറിമണി മാസ്റ്ററുമായും ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നതാണ്. അദ്ദേഹം ആവിഷ്‌ക്കരിച്ച ശ്രദ്ധാന്വിതമായ ചലനങ്ങള്‍ ‘ശ്രദ്ധയുടെ ഒരു അനുഷ്ഠാനം’ കൂടിയാണ്. അതിലുപയോഗിക്കുന്ന വളരെ സങ്കീര്‍ണ്ണമായ ചലനങ്ങള്‍ നമ്മെ ഈ നിമിഷത്തിലേക്ക് ഏകാഗ്രമായിരിക്കാന്‍ പരിശീലിപ്പിക്കുന്നു. ഈ പൗരാണികമായ ആശയത്തില്‍ നിന്നാണ് ഈ പുസ്തകത്തില്‍ പ്രദിപാദിച്ചിരിക്കുന്ന പുതിയ അവബോധത്തിലേക്ക് നാം എത്തിച്ചേരുന്നത്. ഇച്ചിഗോ ഇച്ചി എന്ന ഈ പുസ്തകത്തില്‍ നിങ്ങളുടെ പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ച് ഈ നിമിഷത്തില്‍ ജീവിക്കേണ്ടതെങ്ങനെയെന്ന് നാം പഠിക്കുന്നു. നമ്മളോരുരുത്തരുടേയും കയ്യില്‍ ഏകാഗ്രതയിലേക്ക്, മറ്റുള്ളവരുമായുള്ള പാരസ്പര്യത്തിലേക്ക്, ജീവിത സ്‌നേഹത്തിലേക്ക് തുറക്കാനുള്ള താക്കോലുണ്ട്. ആ താക്കോലാണ് ഇച്ചിഗോ ഇച്ചി. ഈ മഹത്തായ പുസ്തകം നമ്മുടെ ആത്മാവിനെ ഉണര്‍ത്തി ഭൂതകാലത്തെയോ ഭാവികാലത്തെയോ പറ്റി വ്യാകുലപ്പെടാതെ ഈ നിമിഷത്തിന്റെ പൂര്‍ണ്ണതയില്‍ ജീവിക്കേണ്ടതെങ്ങനെ എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

Guaranteed Safe Checkout

Author: Hector Garcia and Francesc Miralles
Shipping: Free

Publishers

Shopping Cart
Ichigo Ichieyude Pusthakam
Original price was: ₹399.00.Current price is: ₹359.00.
Scroll to Top