Sale!

Ilakalil Kattu Thodumpol

Original price was: ₹150.00.Current price is: ₹130.00.

ഇലകളില്‍
കാറ്റ്
തൊടുമ്പോള്‍

പി. സുരേന്ദ്രന്‍

ആയുധങ്ങള്‍ക്കു മുമ്പില്‍ കീഴടങ്ങിയ ഒരു നീണ്ടകാലത്തില്‍ നിന്ന് മോചിതരായ നാം, അശാസ്ത്രീയത ഉദ്‌ഘോഷിക്കുന്ന അധികാരത്തിനു മുമ്പിലാണ് ഇപ്പോള്‍ വിറങ്ങലിച്ചുനില്‍ക്കുന്നത്. കാണക്കാണെ മനുഷ്യര്‍ മാഞ്ഞുപോകുന്നു. വിസ്മൃതിയിലേക്ക് അതിവേഗം എടുത്തെറിയപ്പെടുന്നു. ഇത്തരമൊരു പുതിയ ലോകക്രമത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ കഴിയുന്നത് സര്‍ഗ്ഗപ്രക്രിയയ്ക്കു മാത്രമാണ്. ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞ ആ കര്‍മ്മത്തിനു തടസ്സങ്ങളേറെയുണ്ട്. മനുഷ്യാനുഭവത്തിന്റെ വാസനാത്മക പ്രകൃതിയില്‍നിന്ന് പുതിയ കാലത്തേക്കുള്ള വിത്തുകള്‍ മുളച്ചു വരണം. അത്തരമൊരു ഉണ്‍മയിലേക്ക് ധ്യാനിച്ചുണരുകയാണ് സുരേന്ദ്രന്റെ കഥകള്‍.
– കെ.പി. രമേഷ്

മനുഷ്യകേന്ദ്രീകൃതമായ പ്രമേയങ്ങളില്‍നിന്നും മാറി ജീവജാലങ്ങളുടെ സൂക്ഷ്മപ്രപഞ്ചത്തെ ആവാഹിക്കുന്ന ഈ കഥകള്‍ വായനയുടെ ബോധാകാശത്തിലെ ഇലകളില്‍ കാറ്റിന്റെ സ്പര്‍ശമുണര്‍ത്തുന്നു.

പി. സുരേന്ദ്രന്റെ ഏറ്റവും പുതിയ കഥാസമാഹാരം.

 

Category:
Guaranteed Safe Checkout

Author: P Surendran

Shipping: Free

Publishers

Shopping Cart
Ilakalil Kattu Thodumpol
Original price was: ₹150.00.Current price is: ₹130.00.
Scroll to Top