Author: PVK Panayal
Shipping: Free
Ilakiyadunna Maunam
Original price was: ₹370.00.₹333.00Current price is: ₹333.00.
ഇളകിയാടുന്ന
മൗനം
പി.വി.കെ പനയാല്‍
ഇളകിയാടുന്ന നെൽക്കതിരുകളും കരിമ്പനക്കൂട്ടങ്ങളും നാട്ടിടവഴികളും കാലപ്രവാഹത്തിൽ ചോരാത്ത ഗാംഭീര്യം പേറിനിൽക്കുന്ന പാറക്കെട്ടുകളും ചേർന്നൊരുക്കുന്ന വേദിയിൽ അരങ്ങേറുന്ന ഒരുകൂട്ടം മനുഷ്യരുടെ ജീവിതനാടകം. അടിയാളന്‍റെ ചോരയ്ക്കും വിയർപ്പിനുമായി ആർത്തികൊള്ളുന്ന ജന്മിക്കൂട്ടങ്ങളുടെ ചവിട്ടടികളിൽനിന്നും ഉയരാൻ വെമ്പുന്ന ആത്മാക്കളുടെ കണ്ഠങ്ങളിൽനിന്നും മുഴങ്ങുന്ന ഉയിർത്തെഴുന്നേൽപ്പിന്‍റെ രണഗീതങ്ങൾ. ഒരുതുണ്ടു ഭൂമിക്കും ഒരുവറ്റു ചോറിനും ആത്മാഭിമാനത്തിനുമായി പോരുകോഴികളുടെ വീര്യം തങ്ങളിലേക്കാവാഹിച്ച മണ്ണിന്‍റെ മക്കളുടെ കഥ.
കാലാതിവർത്തിയായ പ്രമേയത്താലും ആഖ്യാനചാരുതയാലും വായനക്കാരെ ആസ്വാദനത്തിന്‍റെ പുതുതലങ്ങളിലേക്ക് നയിക്കുന്ന നോവൽ.
Publishers |
---|