Author: Ravindra Ravanesharam
Shipping: Free
India Swasthikayude Nizhlil
Original price was: ₹700.00.₹630.00Current price is: ₹630.00.
ഇന്ത്യ
സ്വസ്തികയുടെ നിഴലില്‍
രവീന്ദ്രന്‍ രാവണേശ്വരം
നമ്മുടെ നാടിന്റെ ഭാവിയെക്കുറിച്ച് നിർണ്ണായകമായ ചില ചോദ്യങ്ങൾ ഉന്നയിക്കാനും ഉത്തരം കണ്ടെത്താനു മുളള അന്വേഷണത്തിന്റെ ഫലമാണ് ‘ഇന്ത്യ: സ്വസ്തികയുടെ നിഴലിൽ’ എന്ന പുസ്തകം. ‘ഹിന്ദുത്വ’ എന്ന് ഓമന പേരിട്ട് വിളിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ യഥാർഥ ഉള്ളുകളികളെക്കുറിച്ച് രവീന്ദ്രൻ രാവണേശ്വരം വായന ക്കാരെ അറിയിക്കുന്നുണ്ട്. കേവലമായ അറിയിക്കലു കൾക്കപ്പുറം അനിവാര്യമായി ഉണ്ടാകുന്ന ജാഗ്രതപ്പെടു
ത്തലാണ് ഈ പുസ്തകം. മതനിരപേക്ഷതയും മതരാഷ്ട്ര വാദവും തമ്മിലുള്ള സംഘർഷത്തിൽ താൻ നിലകൊ ള്ളേണ്ടുന്ന ചേരിയെക്കുറിച്ച് ഇളകാത്ത കാഴ്ചപ്പാടുള്ള അഭിമാനിയായ ഇന്ത്യാക്കാരന്റെ ശബ്ദം നിങ്ങൾക്ക് ഈ പുസ്തകത്തിൽ കേൾക്കാനാകും. മതേതരത്വം ജീവിച്ചാൽ ഇന്ത്യാക്കാർ മരിക്കില്ലെന്നും മതേതരത്വം മരിച്ചാൽ രവിന്ദ്രൻ രാവണേശ്വരം ഇന്ത്യാക്കാർ മരിക്കുമെന്നുമുള്ള നെഹ്റുവിന്റെ പ്രസ്താവനയിലെ സത്യം മറ്റ് ഏത് കാലത്തെക്കാളും കൂടു തൽ ഇന്ത്യയ്ക്ക് ബോധ്യമാകേണ്ട ചരിത്രഘട്ടമാണിത്. അത്തരമൊരു ജീവിതാവസ്ഥയോട് പ്രത്യയശാസ്ത്ര കാഴ്ചപ്പാടും ചരിത്രബോധവുമുള്ള പരിണിതപ്രജ്ഞനായ ഒരു മാധ്യമപ്രവർത്തകന്റെ സർഗാത്മകമായ പ്രതികര ണമെന്ന് ഈ പുസ്തകത്തെ വിശേഷിപ്പിക്കാനാണ് എനിക്ക് തോന്നുന്നത്. – ബിനോയ് വിശ്വം
Publishers |
---|