Sale!
, , ,

Indiacharithra Padanathinoru Mukhavura

Original price was: ₹600.00.Current price is: ₹525.00.

ഇന്ത്യാചരിത്ര
പഠനത്തിനൊരു മുഖവുര

ഡി.ഡി കൊസാംബി
പരിഭാഷ: പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍

നദീതടങ്ങള്‍ ജലലഭ്യതയാലും വളക്കൂറുള്ള മണ്ണുള്ളതുകൊണ്ടും ഗതാഗത സൗകര്യമുളളതുകൊണ്ടും നാഗരികതയ്ക്കു ജന്മം നല്‍കി എന്നത് ചരിത്രസത്യം. എന്നാലെന്തുകൊണ്ട് ആമസോണ്‍ തടവും കോംഗോ തീരവും ഗംഗാ തടവും വെങ്കലയുഗ നാഗരികതകളുടെ ജന്മ-ഭൂമിയില്ല? ഉല്പാദനോപകരണങ്ങളുടെ വികാസത്തിന്റെ പ്രശ്‌നവുമായി അപഗ്രഥിക്കുന്നു.

ഗ്രീക്ക്-റോമന്‍ നാഗരികതകള്‍ക്കു ജന്മം നല്‍കിയ അടിമ വ്യവസ്ഥ എന്തുകൊണ്ട് ഇന്ത്യയില്‍ അതേപോലെ കാണുന്നില്ല? വൈദിക സാഹിത്യത്തില്‍ ആവര്‍ത്തിച്ചുച്ചരിക്കുന്ന ആര്യന്‍ എന്ന പദത്തിന്റെ പൊരുളെന്ത്? ആര്യനെന്നത് വംശ നാമമാണോ ജീവിതശൈലിയാണോ? ചലനരഹിതമെന്ന് കൊളോണിയല്‍ ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ചിരുന്ന ഇന്ത്യയുടെ ഭൂതകാലത്തിലെ ചലനാത്മക സവിശേഷതകള്‍ എന്തൊക്കെയാണ്? സുവര്‍ണയുഗമെന്ന് ദേശീയ ചരിത്രകാരന്മാര്‍ വാനോളം പുകഴ്ത്തിയ ചരിത്രഘട്ടത്തിലെ ജനജീവിതം എങ്ങനെയായിരുന്നു ? സുവര്‍ണയുഗം കഴിഞ്ഞുപോയോ അതോ വരാനിരിക്കുന്നതേയുള്ളോ? കൊസംബി ചോദ്യശരങ്ങള്‍കൊണ്ട് വായനക്കാരനെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്.

പാഠവിമര്‍ശനവും പുരാതത്വവിജ്ഞാനീയവും പുരാരേഖാ ശാസ്ത്രവും നാണയ പഠനശാസ്ത്രവും രംഗനിരീക്ഷണ പഠനവും സമര്‍ത്ഥമായി ഉപയോഗിച്ച് രചിച്ചതാണ് ഈ കൃതി. ഇന്ത്യാചരിത്ര രചനിയിലെ ഒരു വഴിത്തിരിവ്.

Guaranteed Safe Checkout

Author: Damodar Dharmananda Kosambi

Shipping: Free

Publishers

Shopping Cart
Indiacharithra Padanathinoru Mukhavura
Original price was: ₹600.00.Current price is: ₹525.00.
Scroll to Top