Author: Lt. Colonel Dr. Sonia Cherian
Shipping: Free
Original price was: ₹370.00.₹333.00Current price is: ₹333.00.
ഇന്ത്യന്‍
റെയിന്‍ബോ
ലഫ്റ്റനന്റ് കേണല്‍
ഡോ. സോണിയാ ചെറിയാന്‍
ഒരു പട്ടാളക്കാരിയുടെ ഓര്‍മ്മക്കുറിപ്പുകള്‍
ഒരുപക്ഷേ, മലയാളത്തിലാദ്യമായാണ് ഒരു വനിതയുടെ പട്ടാളസ്മരണകള്‍ പ്രത്യക്ഷപ്പെടുന്നത്. ലഫ്. കേണല്‍ സോണിയാ ചെറിയാന്‍ എന്ന പട്ടാള ഡോക്ടറുടെ സേനാജീവിതസ്മരണകള്‍ ഒരേസമയം ഒരു സാഹസികകഥ പോലെയും ഒരു ഭാവഗീതം പോലെയും നമ്മെ ആനന്ദിപ്പിക്കുന്നു; ഇരുത്തി വായിപ്പിക്കുന്നു. ഭാഷാസൗന്ദര്യസമൃദ്ധവും ആഖ്യാനപാടവം തിളങ്ങുന്നതുമാണ് സോണിയയുടെ എഴുത്ത്. ഈ യുവ എഴുത്തുകാരിയുടെ സംഭവബഹുലമായ ഓര്‍മ്മകളില്‍ ഒത്തുചേരുന്നത് പട്ടാളജീവിതത്തിന്റെ മനുഷ്യകഥകള്‍ മാത്രമല്ല, അതിലേക്ക് ഒഴുകിവരുന്ന പരജീവിതങ്ങളുടെ ആര്‍ദ്രസ്മരണകള്‍ കൂടിയാണ്. സോണിയ ഈ പുസ്തകത്തില്‍ മലയാള സാഹിത്യത്തിന് സമ്മാനിക്കുന്നത് മനുഷ്യത്വത്തിന്റെയും കരുണയുടെയും സ്‌നേഹത്തിന്റെയും ചെറിയ മനുഷ്യരുടെ കോരിത്തരിപ്പിക്കുന്ന അതിജീവനങ്ങളുടെയും മാന്ത്രികകഥകളാണ്. അത് മൗലികവും സുന്ദരവുമായ ഒരു വായനാനുഭവമായിത്തീരുന്നു. – സക്കറിയ
Author: Lt. Colonel Dr. Sonia Cherian
Shipping: Free
Publishers |
---|