Author: MV Kora
Shipping: Free
Indian swathathrya samarathile 75 pormukhangal
Original price was: ₹450.00.₹405.00Current price is: ₹405.00.
ഇന്ത്യന്‍
സ്വാതന്ത്ര്യ
സമരത്തിലെ
75
പോര്‍മുഖങ്ങള്‍
എം.വി കോര
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളിലൊന്നായ ഇന്ത്യ ഇന്ന് ലോകശക്തികളില്‍ ഒന്നാണ്. പക്ഷേ, നൂറ്റാണ്ടുകള്‍ നീണ്ട വൈദേശികഭരണത്തില്‍ നിന്നും സ്വതന്ത്രരാജ്യം എന്ന സ്വപ്നം സഫലമാക്കാനായി ആയിരക്കണക്കിന് രാജ്യസ്‌നേഹികളുടെ വിയര്‍പ്പും ചോരയും ഒഴുക്കേണ്ടിവന്നു. പാഠപുസ്തകങ്ങളിലും ചരിത്രപുസ്തകങ്ങളിലും പാടിവാഴ്ത്തുന്ന സമരങ്ങളാണ് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് നാം കരുതുമ്പോഴും ചരിത്രത്തിന്റെ ഇരുണ്ട കോണുകളില്‍ ചാരം മൂടിക്കിടക്കുന്ന ത്യാഗോജ്ജ്വലമായ പല പോരാട്ടങ്ങളും കാണാതെ പോകുന്നു. കേവലം സംഘടനകളോ വ്യക്തികളോ മാത്രമല്ല, മറിച്ച് അടിച്ചമര്‍ത്തപ്പെട്ടതും പരാജയപ്പെട്ടതുമായ നിരവധി മുന്നേറ്റങ്ങള്‍കൂടി ഉള്‍പ്പെട്ടതാണ് നമ്മുടെ സ്വാതന്ത്ര്യസമരചരിത്രം. ആദിവാസികളും കര്‍ഷകരും തൊഴിലാളികളും എല്ലാം ഉള്‍പ്പെട്ട, വിസ്മൃതിയിലാഴ്ന്ന അത്തരം സമരമുഖങ്ങളെ ഓര്‍മ്മപ്പെടുത്തുവാനാണ് ഈ പുസ്തകം ശ്രമിക്കുന്നത്.
Publishers |
---|