Shopping cart

Sale!

INDIAYUTE VEENDETUKKAL

Categories: , ,

ഇന്ത്യയുടെ
വീണ്ടെടുക്കല്‍

ബി രാജീവന്‍

ഫാസിസത്തെ ഭാവശക്തികളുടെ തലത്തില്‍ സൂക്ഷ്മമായി മനസ്സിലാക്കുന്ന പഠനങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ വേണ്ടത്ര ഉണ്ടായിട്ടില്ല. അത്തരം അന്വേഷണങ്ങള്‍ക്ക് ഈ ലേഖനങ്ങള്‍ വഴിതുറക്കുന്നു. ലിബറല്‍-ഇടതുപക്ഷ വ്യവഹാരങ്ങളുടെ മുഖ്യധാരയില്‍ നിന്ന് വ്യത്യസ്തമായി കീഴാളജന തയുടെ സ്വാധികാരത്തിന് ഊന്നല്‍ കൊടുക്കുന്ന ‘ബദല്‍ ജനാധിപത്യം’ എന്ന സങ്കല്പമാണ് ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ രാജീവന്‍ മുന്നോട്ട് വയ്ക്കുന്നത്. ജൈവശക്തികളുടെ സഹജവൈവിദ്ധ്യത്തെ നിഷേധിക്കുന്ന ഏകമാനമായ ജനതാസങ്കല്പങ്ങള്‍ക്കൊക്കെ ബദലായി ജനസഞ്ചയത്തിന്റെ ബഹുലതയെയും അന്തഃസ്ഥിതാധികാരത്തെയും ഈ പുസ്തകം ഉയര്‍ത്തിപ്പിടിക്കുന്നു. നമുക്കു ചുറ്റും ഇന്നുയരുന്ന ജന സഞ്ചയ പ്രതിരോധങ്ങളില്‍ പ്രകാശിക്കുന്നത് കീഴാളജനതയുടെ ജീവി തോന്മുഖമായ സഹജശക്തിയാണ്. ആ ശക്തിയെ രാഷ്ട്രീയചിന്തയിലേക്ക് വീണ്ടെടുക്കുകയെന്ന ദൗത്യം തന്നെയാണ് ഇന്ത്യയുടെ വീണ്ടെടുക്കല്‍. ഈ സര്‍ഗ്ഗാത്മകരാഷ്ട്രീയസാദ്ധ്യതയുടെ അഗാധവും സ്വതന്ത്രവുമായ സാക്ഷാത്കാരമായി രാജീവന്റെ ചിന്ത ഈ ഇരുണ്ട വര്‍ത്തമാനകാലത്തില്‍ നമ്മോട് സംവദിക്കുന്നു. -ഉദയകുമാര്‍

 

Original price was: ₹999.00.Current price is: ₹855.00.

Buy Now

Author: B Rajeevan

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.